x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുന​ർ​ജ​നി; പി​രി​ച്ച കോ​ടി​ക​ള്‍ എ​വി​ടെ​യെ​ന്ന് സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ 

കൊച്ചി ബ്യൂറോ
Published: August 5, 2026 03:13 PM IST | Updated: August 5, 2026 03:36 PM IST

പു​ന​ര്‍​ജ​നി ത​ട്ടി​പ്പ് എ​ന്ന വി​ഷ​യ​ത്തി​ല്‍ നടന്ന പ്രതിഷേധ പരിപാടിയിൽ എം.​വി. ഗോ​വി​ന്ദ​ന്‍ സംസാരിക്കുന്നു

കൊ​ച്ചി: പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വീ​ട് പോ​ലും വ​ച്ചു ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി  എം.​വി. ഗോ​വി​ന്ദ​ന്‍. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച 216 വീ​ടു​ക​ള്‍ എ​വി​ടെ​യാ​ണെ​ന്നും പി​രി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ എ​ന്തു ചെ​യ്‌​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. 

പു​ന​ര്‍​ജ​നി ത​ട്ടി​പ്പ് എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​റ​വൂ​രി​ല്‍ ന​ട​ന്ന ബ​ഹു​ജ​ന പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്താ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍ സം​സാ​രി​ച്ച​ത്. 216 വീ​ടു​ക​ള്‍ പു​ന​ര്‍​ജ​നി മു​ഖേ​ന ന​ല്‍​കി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​കു​ടും​ബ​ങ്ങ​ള്‍ എ​വി​ടെ​യാ​ണെ​ന്ന് പ​റ​വൂ​ര്‍​ക്കാ​ര്‍ പോ​ലും ക​ണ്ടി​ട്ടി​ല്ല. 

അ​പ്പോ​ള്‍ വി​ദേ​ശ​ത്തു നി​ന്നും സ്വ​രൂ​പി​ച്ചു എ​ന്നു പ​റ​യു​ന്ന 500 കോ​ടി എ​വി​ടെ എ​ന്ന് സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്ക​ണം. വി​ജി​ല​ന്‍​സ് കേ​സ് സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും മ​റ്റ് നി​ര​വ​ധി​യാ​യ കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലെ സ​ത്യം പു​റ​ത്തു വ​രു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, 2023ല്‍ ​വി​ജി​ല​ന്‍​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന യാ​തൊ​രു തെ​ളി​വും ക​ണ്ടെ​ത്തി​യി​ല്ല എ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​നി​ടെ മ​റു​പ​ടി ന​ല്‍​കി. ത​നി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ന്ന​താ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ര്‍​ട്ട്. 

തു​ട​ര്‍​ന്ന് എ​ഫ്‌​സി​ആ​ര്‍​എ ലം​ഘ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​ന്ന് താ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ എ​ഫ്‌​സി​ആ​ര്‍​എ ലം​ഘ​ന​വും ഇ​ല്ലെ​ന്ന് ര​ണ്ടാ​മ​ത്തെ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ര​ണ്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​മാ​രെ​യും താ​ന്‍ സ്വാ​ധീ​നി​ച്ചു എ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

എ​ത്ര വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു, എ​ത്ര പേ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. സ്‌​പോ​ര്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ 1,600 ക​ട​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി. 50 ട​ണ്‍ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ള്‍ വ​ച്ചു ന​ല്‍​കി. 1200 പേ​ര്‍​ക്ക് ത​യ്യ​ല്‍ മെ​ഷീ​നു​ക​ള്‍ ന​ല്‍​കി. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്കും സ​ഹാ​യം ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 
 

 

 

Tags : Punarjani VD Satheesan M.V. Govindan Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up