x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: പി​എ​സ്‌​സി​ക്ക് വീ​ണ്ടും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

​ തി​രു​വ​ന​ന്ത​പു​രം ബ്യൂറോ
Published: August 5, 2026 01:17 PM IST | Updated: August 5, 2026 01:17 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഡോ.  ​സോ​ണി​ച്ച​ൻ പി.​ജോ​സ​ഫ് നോ​ട്ടീ​സ​യ​ച്ചു. 13ന​കം​ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക്കു കൈ​മാ​റി ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യി​ലേ​ക്കും ന​ട​പ​ടി​ക്കു​ള്ള ശി​പാ​ർ​ശ​യി​ലേ​ക്കും നീ​ങ്ങു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു. ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ  പി​എ​സ്‌​സി​യോ​ടു ഈ ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ​രേ​ഖ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തു​വി​ടാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നേ​ര​ത്തെ  ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

നി​യ​മ​നന​ട​പ​ടി​ക​ളി​ലെ സു​താ​ര്യ​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷാ രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും അ​ഭി​മു​ഖ​ത്തി​ൽ അ​വ​ർ​ക്ക് ല​ഭി​ച്ച മാ​ർ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ് നേ​ര​ത്തെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. 

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​പ​ക​രം കോ​ട​തി​യി​ൽ പോ​കു​ന്നു​വെ​ന്നാ​ണ് പി​എ​സ്‌​സി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കോ​ട​തി പോ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല,  മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും വി​വ​രം കൈ​മാ​റി​യി​ല്ല.

വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​നഃ​പൂ​ർ​വ്വം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ഇ​തു വി​വ​രാ​വ​കാ​ശ നി​യ​മ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും പി​എ​സ്‌​സി​യ്ക്ക് നോ​ട്ടീ​സ് അ​യയ്ക്കു​ക​യും ചെ​യ്ത​ത്.

Tags : Information Commission PSC Planning Board Exam Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up