x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷ​ക്കെ​ടു​തി; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ട്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം ബ്യൂറോ
Published: August 5, 2026 11:39 AM IST | Updated: August 5, 2026 11:40 AM IST

വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ 26 പേ​ർ മ​രി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. നാ​ലു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 67.44 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 1782 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

കാ​ലവ​ർ​ഷ​ക്കെ​ടു​തി മൂ​ലം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ട്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. സം​സ്ഥാ​ന​ത്ത് 462 ദു​രി​താ​ശ്വാ​സ കാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​കാ​ന്പു​ക​ളി​ലാ​യി 27048 പേ​ർ ക​ഴി​യു​ന്നു​ണ്ട്.

പൂ​ർ​ണ്ണ​മാ​യി വീ​ട് ത​ക​ർ​ന്ന​വ​ർ​ക്ക് ആ​റ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ​ക്ക് 12 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.

വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ എ​ല്ലാ​വ​ർ​ക്കും 10000 രൂ​പ അ​നു​വ​ദി​ക്കും. ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്ക് പ്ര​തി​ദി​നം 300 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​കന്‍റെ രാ​ജേ​ഷിന്‍റെ മ​ര​ണം വേ​ദ​നാ​ജ​ന​ക​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ൻ. രാ​ജേ​ഷി​ന്റെ സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തും.   

Tags : Monsoon calamity VD Satheesan compensation Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up