x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും ന​​​ട​​​ത്തി​​​യ​​​ത് ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ: കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി


Published: February 27, 2026 02:48 AM IST | Updated: February 27, 2026 02:48 AM IST

ക​​​ൽ​​​പ്പ​​​റ്റ: പു​​​ഞ്ച​​​ിരി​​​മ​​​ട്ടം ഉ​​​രു​​​ൾ ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഐ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് കു​​​ന്ന​​​ന്പ​​​റ്റ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ദു​​​ര​​​ന്ത​​​വാ​​​ർ​​​ത്ത​​​യ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ വി​​​കാ​​​ര​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് രാ​​​ഹു​​​ൽ ​​​ഗാ​​​ന്ധി ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര സ​​​ഹാ​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി ശ​​​ക്ത​​​മാ​​​യി വാ​​​ദി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​ത്യേ​​​ക ച​​​ർ​​​ച്ച ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​​സ​​​ഹാ​​​യ​​​ത്തി​​​ന് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും സ​​​ജീ​​​വ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി.

പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം കോ​​​ണ്‍​ഗ്ര​​​സു​​​ണ്ടാ​​​കും. ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്ത് രാ​​ഷ്‌​​ട്രീ​​​യം ക​​​ളി​​​ക്കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മ​​​ല്ല കോ​​​ണ്‍​ഗ്ര​​​സ്. രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ 20 കോ​​​ടി രൂ​​​പ സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ 10 കോ​​​ടി രൂ​​​പ ഇ​​​തി​​​ന​​​കം കൈ​​​മാ​​​റി.

ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​ക്ക് സ്ഥ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്വ​​​ന്ത​​​മാ​​​യി സ്ഥ​​​ലം ക​​​ണ്ട​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ കെ​​​ട്ടി​​​ടം ന​​​ശി​​​ച്ച 40 പേ​​​ർ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Tags : K.C. Venugopal MP Rahul Gandhi Priyanka Gandhi strong intervention

Recent News

Corehub Up