x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും എ. ​അ​ജി​കു​മാ​റി​നെ​യും എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും 

വെബ് ഡെസ്ക്
Published: July 27, 2026 07:08 AM IST | Updated: July 27, 2026 07:08 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും ബോ​ര്‍​ഡ് അം​ഗം എ. ​അ​ജി​കു​മാ​റി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ൻ എ​സ്ഐ​ടി ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ജ​യി​ലി​ൽ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

2019 ലെ ​സ്വ​ര്‍​ണ​ക്കൊ​ള്ള മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ് 2025ല്‍ ​പി.​എ​സ്. പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യ ബോ​ര്‍​ഡ്, സ്വ​ര്‍​ണ പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ൻ​സി​ലേ​ക്ക് കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍. അ​തേ​സ​മ​യം, കേ​സി​ല്‍ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് പി.​എ​സ്. പ്ര​ശാ​ന്ത് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

Tags : Sabarimala gold theft SIT P.S. Prashanth A. Ajikumar custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up