പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ദീപം തെളിയിക്കും.
ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ശനിയാഴ്ചയാണ് ചിത്തിര ആട്ട വിശേഷ പൂജകൾ നടക്കുക. രാവിലെ അഞ്ചിനാണ് ദര്‍ശനത്തിനായി നട തുറക്കുക.
വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10ന് നട അടയ്ക്കും.
Tags : Nada opening Sabarimala temple doors Chithira Atta Thirunal special poojas