x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം: ദേ​വ​സ്വം ബോ​ർ​ഡ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കും


Published: March 23, 2026 09:02 AM IST | Updated: March 23, 2026 09:05 AM IST

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കും. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് ബോ​ർ​ഡ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

നേ​ര​ത്തെ ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി കോ​ട​തി നീ​ട്ടി​യ​ത്. 2019 ലെ ​ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​ല​പാ​ട് തി​രു​ത്തി​യാ​ണ് വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ നി​ല​പാ​ട്.

2018 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം​കോ​ട​തി വി​ധി​വ​ന്ന​ത്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ വ​ന്ന​പ്പോ​ൾ ബോ​ർ​ഡി​നാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി വി​ധി​യെ അ​നു​കൂ​ലി​ച്ചി​രു​ന്നു. യു​വ​തീ​ പ്ര​വേ​ശ​ന​ത്തി​നൊ​പ്പം നി​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് ത​ന്നെ​യാ​യി​രു​ന്നു ബോ​ർ​ഡി​നും.

Tags : sabarimala women entry devaswom board supreme court

Recent News

Corehub Up