x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഡലിംഗിന്‍റെ മറവില്‍ സെക്സ് റാക്കറ്റ്: ഇടനിലക്കാര്‍ക്കായി അന്വേഷണം, രണ്ടു പ്രതികളുടെ കസ്റ്റഡി ഇന്ന് പൂര്‍ത്തിയാകും

കൊച്ചി ബ്യൂറോ
Published: May 27, 2026 11:44 AM IST | Updated: May 27, 2026 11:44 AM IST

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ രണ്ടു പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. അലീന, മഞ്ജിമ എന്നീ പ്രതികളുടെ കസ്റ്റഡിയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

കേസിലെ പ്രധാന പ്രതികളായ ബിലാല്‍, സിന്ധു എന്നിവരെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അലീനയും മഞ്ജിമയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചാണ് യുവതികളെ വിദേശത്തേക്ക് എത്തിച്ചത് എന്നാണ് പോലീസിന്‍റെ നിഗമനം. ഇവര്‍ക്ക് പുറമെ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് പങ്കുണ്ടോ എന്നും മറ്റ് ഇടനിലക്കാരുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസില്‍ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മേയ് 21നാണ് കേസിലെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്.

മുഖ്യപ്രതി സിന്ധുവിനെ ജൂണ്‍ നാലുവരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിസിറ്റിംഗ് വിസയിലാണ് പ്രതികള്‍ ഇരകളെ ദുബായില്‍ എത്തിച്ചിരുന്നത്. യുവതികളുടെ ചിത്രങ്ങള്‍ കാണിച്ച് ഡീല്‍ ഉറപ്പിച്ച ശേഷം മയക്കുമരുന്ന് നല്‍കി ലൈംഗികചൂഷണത്തിന് തള്ളിവിടും.

പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്യും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോള്‍ 25,000 രൂപയാണ് സംഘത്തിന് ലഭിച്ചിരുന്നത്. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

Tags : Sex racket modeling Arrest

Recent News

Corehub Up