തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്തും. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രവേശന പ്രായം ആറുവയസാണ്. സംസ്ഥാനത്ത് ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
2027-28 അധ്യയനവർഷം മുതൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസായി ഉയർത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ എസ്സിഇആർടി തയാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു. പ്രീ സ്കൂൾ തലത്തിൽ "വിദ്യ പ്രവേശ് ’ഒന്നാം ക്ലാസിൽ ഒന്നൊരുക്കം എന്ന പേരിൽ കുട്ടികളെ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
2025-26 വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ ഒന്നാം ക്ലാസിലൊഴികെ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർധനയു ണ്ടായതായും അണ്‍എയ്ഡഡ് മേഖലയിൽനിന്നു കുട്ടികൾ എത്തുന്നതായുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീക രിക്കുന്നത്.
രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 40,906 വിദ്യാർഥികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടി.
Tags : age limit Six year admission first class academic year