x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണ​മേ​ഖ​ലാ കാ​ർ​ഷി​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും


Published: February 18, 2026 12:19 AM IST | Updated: February 18, 2026 12:19 AM IST

തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ കാ​​​ർ​​​ഷി​​​ക​​​മേ​​​ള​​​യ്ക്ക് ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​മ്പ​​​സി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. നാ​​​ളെ ഉ​​​ച്ച​​​യ്ക്കു 12.30ന് ​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ​​​യും ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും കൃ​​​ഷി​​​വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഐ​​​സി​​​എ​​​ആ​​​ർ ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ്, സ​​​ർ​​​ക്കാ​​​ർ-അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക​​​ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ തു​​​ട​​​ങ്ങി കൃ​​​ഷി അ​​​നു​​​ബ​​​ന്ധ​​​ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മു​​​ൻ​​​നി​​​ര​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മേ​​​ള​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും.

ഇ​​​രു​​​നൂ​​​റോ​​​ളം പ്ര​​​ദ​​​ർ​​​ശ​​​ന സ്റ്റാ​​​ളു​​​ക​​​ൾ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ത​​​ത്സ​​​മ​​​യ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, ക​​​ർ​​​ഷ​​​ക - ശാ​​​സ്ത്ര​​​ജ്ഞ മു​​​ഖാ​​​മു​​​ഖം, സെ​​​മി​​​നാ​​​റു​​​ക​​​ൾ, വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, ഫാം ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, പ്ര​​​ദ​​​ർ​​​ശ​​​ന വി​​​പ​​​ണ​​​ന സ്റ്റാ​​​ളു​​​ക​​​ൾ. പ്ര​​​കൃ​​​തി​​​സ​​​വാ​​​രി തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

‘ന​​​ല്ല നാ​​​ളേ​​​ക്കാ​​​യി സ്മാ​​​ർ​​​ട്ട് കൃ​​​ഷി: സു​​​സ്ഥി​​​ര, ന​​​വീ​​​ന, സ്മാ​​​ർ​​​ട്ട് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ലൂ​​​ടെ’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മേ​​​ള 22ന് ​​​സ​​​മാ​​​പി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ര​​​ജി​​​സ്ട്രാ​​​ർ ഡോ.​ ​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, ഡോ. ​​​ബി​​​നു പി. ​​​ബോ​​​ണി, ഡോ.​ ​​ഒ.​​​ആ​​​ർ. സു​​​ല​​​ജ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Southern Region Agricultural Agricultural Fair

Recent News

Corehub Up