തലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററിൽ നടന്നു. ‘ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അര്‍പ്പിച്ച വിശുദ്ധ കുർ ബാനയോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി.
സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തൈ നട്ടു.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട് , സീറോ മലബാര്‍ പ്രോലൈഫ് അപ്പൊ സ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു.
ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ സിഎച്ച് എഫ്, നോബര്‍ട്ട് കക്കാരിയില്‍, സെമിലി സുനില്‍, ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.
Tags : Pro Life Day celebration KCBC Thalassery Arch Diocese Pastoral Center