കൊച്ചി: കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്റെ (സിസിസി) ആഭിമുഖ്യത്തിൽ കോളജ്, സർവകലാശാല വിദ്യാർത്ഥികൾക്കായി സംസ്ഥാനതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ’വൈവിധ്യങ്ങളിലെ ഐക്യം- യുവജനങ്ങളുടെ പങ്ക്’എന്ന വിഷയത്തിലാണ് മത്സരം നടക്കുന്നത്. മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് മരടിലെ മെറിഡിയൻ കൺവെൻഷൻ സെന്ററാണ് മത്സരവേദി.
എറണാകുളം മേഖലയിലെ മത്സരം രാവിലെ പത്തിനും, തിരുവനന്തപുരം, മലബാർ മേഖലകളുടേത് രാവിലെ 11-നും ആരംഭിക്കും. ഒരു കോളജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് വീതം പങ്കെടുക്കാം. പ്രസംഗിക്കാൻ അഞ്ച് മിനിറ്റ് സമയമാണ് അനുവദിക്കുക. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനമായി നൽകും. ഫൈനൽ റൗണ്ടിൽ എത്തുന്നവർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് ഓൺലൈനായോ, വാട്സാപ്പ് വഴിയോ ഇമെയിൽ വഴിയോ ഫെബ്രുവരി 25-ന് മുമ്പായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 9995349533, 9544527241, 9447053940, ഇമെയിൽ: [email protected]
Tags : speech competition