x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂനമ്മാക്കൽ തോമാ കത്തനാരുടെ സംസ്കാരം ഇന്നു രാമപുരത്ത്

ഫാ. ഡോ. ജയിംസ് പുലിയുറുമ്പിൽ
Published: May 5, 2026 01:51 AM IST | Updated: May 5, 2026 01:51 AM IST

"ഭാ​ര​ത​ത്തി​ന്‍റെ വ​ലി​യ മ​ല്പാ​ൻ’ എ​ന്ന ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ കൂ​ന​മ്മാ​ക്ക​ൽ തോ​മാ ക​ത്ത​നാ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ, സു​റി​യാ​നി​ഭാ​ഷാ പ​ണ്ഡി​ത​ൻ, ലാ​ളി​ത്യ​വും പ്ര​കൃ​തി​സ്നേ​ഹ​വും ജ്ഞാ​ന​സ​ന്പാ​ദ​തോത്സുകത​യും കൈ​മു​ത​ലാ​ക്കി​യ പ​ണ്ഡി​ത​പ്ര​കാ​ണ്ഡം തു​ട​ങ്ങി അ​നേ​കം വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ മ​ഹ​ദ് വ്യ​ക്തി​യാ​ണ്.

നി​ര​വ​ധി പ്ര​തി​ഭാ​ധ​ന​ർ​ക്കു ജ​ന്മം ന​ൽ​കി​യ രാ​മ​പു​ര​ത്ത് 1955 ന​വം​ബ​ർ‌ 15നാ​ണ് തോ​മാ​ച്ച​ന്‍റെ ജ​ന​നം. സ​മ​ർ​ഥ​നാ​യ വി​ദ്യാ​ർ​ഥി എ​ന്ന സ​ൽ​പ്പേ​രു നേ​ടി​യ തോ​മാ​ച്ച​ൻ 1981ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ശേ​ഷം ര​ണ്ടു​ വ​ർ​ഷം ഭ​ര​ണ​ങ്ങാ​ന​ത്ത് കൊ​ച്ച​ച്ച​നാ​യി​രു​ന്നു. തു​ട​ർ​ന്ന് 1983 ജൂ​ണി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി റോ​മി​ലേ​ക്കു പോ​യി. 1983-86 കാ​ല​ഘ​ട്ട​ത്തി​ൽ റോ​മി​ലെ പ്ര​സി​ദ്ധ​മാ​യ അ​ഗ​സ്റ്റീ​നി​യാ​നും ഇ​ൻ​സ്റ്റി​റ്റ്യൂട്ടി​ൽനി​ന്നു സ​ഭാ പി​താ​ക്ക​ന്മാ​രെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി. 1986 ഒ​ക്‌ടോ​ബ​റി​ലാ​ണ് തു​ട​ർ പ​ഠ​ന​ത്തി​നാ​യി തോ​മാ​ച്ച​ൻ ഇം​ഗ്ല​ണ്ടി​ലെ ഓ​ക്സ്ഫഡി​ലേ​ക്ക് പോ​കു​ന്ന​ത്. 1988ൽ ​ഈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സു​റി​യാ​നി ഭാ​ഷ​യി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി. പ്ര​ശ​സ്ത സു​റി​യാ​നി ഭാ​ഷാ പ​ണ്ഡി​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ ബ്രോ​ക്കി​ന്‍റെ കീ​ഴി​ൽ 1991ൽ ​ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ഡോ​ക്ട​ർ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി.

ഓ​ക്സ്ഫഡി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ഉ​ട​നെ​ത​ന്നെ 1991ൽ ​ഫാ. തോ​മ​സ് കൂ​ന​മ്മാ​ക്ക​ൽ വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ അ​ധ്യാ​പ​ക​നാ​യി നി​യ​മി​ത​നാ​യി. ഒ​പ്പം, കോ​ട്ട​യ​ത്തെ സു​റി​യാ​നി ഭാ​ഷാ പ​ഠ​ന​കേ​ന്ദ്ര​മാ​യ സീ​രി(​സെ​ന്‍റ് എ​ഫ്രേം​സ് എ​ക്യു​മെ​നി​ക്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്) യി​ലും സു​റി​യാ​നി ഭാ​ഷാ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. 2004ൽ ​തോ​മാ​ച്ച​ൻ ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സു​മാ​യി. വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ലും സീ​രി​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കാ​ല​ത്താ​ണ് സു​റി​യാ​നി ഭാ​ഷ​യും സു​റി​യാ​നി പാ​ര​ന്പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു പ​ഠ​ന​കേ​ന്ദ്ര​മോ സ​ന്യാ​സാ​ശ്ര​മ​മോ ആ​രം​ഭി​ക്കു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ച​ത്. ത​ത്ഫ​ല​മാ​യാ​ണ് 1999ൽ ​പാ​ലാ രൂ​പ​ത​യി​ൽ കു​റ​വി​ല​ങ്ങാ​ടി​ന​ടു​ത്ത് കാ​പ്പും​ത​ല​യി​ൽ "ബേ​ത് അ​പ്രേം ന​സ്രാ​ണി ദ​യ​റ’ ആ​രം​ഭി​ക്കു​ന്ന​ത്.

മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ സു​റി​യാ​നി പാ​ര​ന്പ​ര്യ​വും ആ​രാ​ധ​നാ​ക്ര​മ​വും സ​ന്യാ​സ​ജീ​വി​ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ളു​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ്ര​സ്ഥാ​നം​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത്. ബൈ​ബി​ൾ പ​ഠ​ന​വും അ​റ​മാ​യ-​സു​റി​യാ​നി ഭാ​ഷാ പ​രി​ജ്ഞാ​ന​വും പൗ​ര​സ്ത്യ​സു​റി​യാ​നി ആ​രാ​ധ​നാ​ക്ര​മ ജീ​വി​ത​വും പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഈ ​കേ​ന്ദ്രം തോ​മാ​ച്ച​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. അ​റ​മാ​യ, സു​റി​യാ​നി, ല​ത്തീ​ൻ, ഗ്രീ​ക്ക്, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ, ഫ്ര​ഞ്ച് എ​ന്നീ ഭാ​ഷ​ക​ളി​ലു​ള്ള വൈ​ദ​ഗ്ധ്യം സ​ഭാ​പി​താ​ക്ക​ന്മാ​രെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​നും അ​നാ​യാ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കാ​നും ആ​ധി​കാ​രി​ക ഗ്ര​ന്ഥ​ങ്ങ​ളെ​ഴു​താ​നും അ​ച്ച​നെ സ​ഹാ​യി​ച്ചു. ഒ​രു ഡ​സ​നോ​ളം വി​ശി​ഷ്ട​ഗ്ര​ന്ഥ​ങ്ങ​ളും നൂ​റോ​ളം പ്ര​ബ​ന്ധ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

ഓ​ക്സ്ഫഡ്, കേം​ബ്രി​ഡ്ജ്, ല​ണ്ട​ൻ, ഉ​പ്സ​ല, ഹാ​ല്ലെ, ബ​യ്റൂ​ട്ട്, ഗ്ര​നാ​ഡ എ​ന്നീ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്ത​ർ​ദേ​ശീ​യ പ​ട്രി​സ്റ്റി​ക് കോ​ൺ​ഫ​റ​ൻ​സി​ലും സി​റി​യാ​ക്കും സിം​പോ​സി​യ​യി​ലും അം​ഗ​ത്വ​വു​മു​ണ്ടാ​യി​രു​ന്നു. ന​സ്രാ​ണി​സ​ഭാ​ച​രി​ത്രം, ആ​രാ​ധ​ന​ക്ര​മ​വി​ജ്ഞാ​നീ​യം, സ​ഭാ​പി​താ​ക്ക​ന്മാ​ർ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു എ​ൻ​സൈ​ക്ലോ​പീ​ഡി​യ ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ങ്ക​ര​യി​ലെ ന​സ്രാ​ണി സ​ഭാ സ​മൂ​ഹ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു.

കൂ​ന​മ്മാ​ക്ക​ൽ തോ​മാ​ക​ത്ത​നാ​ർ തീ​ക്ഷ്ണ​മ​തി​യാ​യ ഒ​രു സ​ഭാ​സ്നേ​ഹി​യും സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ന്‍റെ വ​ക്താ​വു​മാ​ണ്, പൗ​ര​സ്ത്യ സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ലെ സ​ന്യാ​സ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ത​നു​സ​രി​ച്ച് ജീ​വി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു വൈ​ദി​ക​നാ​ണ്. പ​ഠി​ച്ച​തും പ​ഠി​പ്പി​ച്ച​തും എ​ഴു​തി​യ​തു​മെ​ല്ലാം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ശ്ര​മി​ച്ച സ​ത്യ​സ​ന്ധ​നാ​യ ഒ​രു സ​ന്യാ​സ​ശ്രേ​ഷ്ഠ​ൻ. ഓ​ക്സ്ഫഡി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്ന പ്ര​ഫ. ആ​ർ​നെ ജെ. ​ഹോ​ബ​ൽ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ഴു​തു​ന്ന​ത്, “ഫാ. ​തോ​മ​സി​ന്‍റെ ല​ളി​ത​ജീ​വി​തം, ഔ​ദാ​ര്യ​മ​നോ​ഭാ​വം, സ​ത്യ​സ​ന്ധ​ത, വി​ശ്വ​സ്ത​ത, സാ​ഹോ​ദ​ര്യം, മി​ത​ത്വം, ആ​ചാ​ര​മ​ര്യാ​ദ​ക​ൾ, പാ​ണ്ഡി​ത്യം, വാ​യ​ന​പ്രി​യം, സ​ഭാ​സ്നേ​ഹം, പ്ര​കൃ​തി​സ്നേ​ഹം എ​ന്നി​വ എ​ടു​ത്തു​പ​റ​യേ​ണ്ട ഗു​ണ​ങ്ങ​ളാ​ണ്’’ എ​ന്നാ​ണ്.

തോ​മാ​ച്ച​ൻ സീ​രി​യി​ൽ പ​ഠി​പ്പി​ച്ചി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ, കു​മ​ളി​യി​ലെ "ഉ​ത്ഥാ​നാ​ശ്ര​മ’​ത്തി​ന്‍റെ അ​ധി​പ​ൻ ബു​ഡ ലൊ​റേ​ൻ​സോ എ​ഴു​തു​ന്ന​ത്, “തോ​മാ​ച്ച​നെ​പ്പോ​ലെ വി​ജ്ഞാ​നി​യാ​യ ഒ​രു അ​ധ്യാ​പ​ക​നെ ക​ണ്ടി​ട്ടി​ല്ല. അ​ദ്ദേ​ഹം ഒ​രേ​സ​മ​യം വി​ജ്ഞാ​നി​യും വി​ശു​ദ്ധ​നു​മാ​ണ്. സു​റി​യാ​നി സ​ന്യാ​സ​ജീ​വി​തം അ​ഭം​ഗം ജീ​വി​ച്ച​യാ​ളാ​ണ്.’’ 2010ൽ ​കു​റ​വി​ല​ങ്ങാ​ട് കാ​പ്പു​ന്ത​ല​യി​ൽ ആ​രം​ഭി​ച്ച ബേ​ത് അ​പ്രേം ന​സ്രാ​ണി ദ​യ​റ ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ൽ സ​ന്യാ​സ​ത്തി​ലു​ള്ള പ്ര​സ​ക്തി ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​ച്ച​ന്‍റെ തീ​വ്രാ​ഭി​ലാ​ഷ​ത്തി​ന്‍റെ​യും ക​ഠി​ന​മാ​യ പ്ര​യ​ത്ന​ത്തി​ന്‍റെ​യും ഉ​ത്ത​മ നി​ദ​ർ​ശ​ന​മാ​ണ്.

അ​ച്ച​ൻ സ്ഥാ​പി​ച്ച ഈ ​ദ​യ​റ​യി​ൽ സു​റി​യാ​നി കൈയെ​ഴു​ത്തു​പ്ര​തി​യു​ടെ വ​ലി​യൊ​രു ശേ​ഖ​ര​മു​ണ്ട്. സു​റി​യാ​നി ലി​പി​യി​ൽ മ​ല​യാ​ളം എ​ഴു​തു​ന്ന രീ​തി (ക​ർ​സോ​ൻ) യി​ൽ ആ​ധി​കാ​രി​ക​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് തോ​മാ​ച്ച​ൻ. അ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, അ​ദ്ദേ​ഹ​ത്തി​ന് വി​ശ്വാ​സ​സം​ര​ക്ഷ​ക​നും ഭാ​ര​ത​ത്തി​ന്‍റെ വ​ലി​യ മ​ല്പാ​നും എ​ന്ന ബ​ഹു​മ​തി ന​ല്കി ആ​ദ​രി​ച്ച​ത് തി​ക​ച്ചും ഉ​ചി​ത​മാ​യി​രു​ന്നു.

Tags : Thomas Kathanar Ramapuram funeral Koonammakkal

Recent News

Corehub Up