x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകളുടെ വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു


Published: December 11, 2025 03:02 AM IST | Updated: December 11, 2025 03:02 AM IST

കോ​ട്ട​യം: ക​ത്തോ​ലി​ക്ക​സ​ഭ​യും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര വേ​ദ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍ന്നു.

ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ഫാ. ​ഹ​യ​സി​ന്ത് ഡെ​സ്റ്റി​വി​ലെ, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ബി​ഷ​പ് ഡോ. ​സെ​ല്‍വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍, റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ ക​ടേ​പ്പ​റ​മ്പി​ല്‍, റ​വ.​ ഡോ. ഫി​ലി​പ്പ് നെ​ല്‍പ്പു​ര​പ്പ​റ​മ്പി​ല്‍, റ​വ.​ ഡോ. ജേ​ക്ക​ബ് തെ​ക്കേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക​ത്തോ​ലി​ക്കാ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മെ​ത്രി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ്, ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ബ​ര്‍ന്ന​ബാ​സ്, റ​വ.​ ഡോ. ജോ​സ് ജോ​ണ്‍, റ​വ.​ ഡോ. മാ​ത്യു വ​ര്‍ഗീ​സ്, റ​വ.​ ഡോ. കോ​ശി വൈ​ദ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യും അം​ഗ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ഖ്യാ വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ 1700-ാം വാ​ര്‍ഷി​ക ഭാ​ഗ​മാ​യി വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ ത​ല​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്തു. കാ​ലം​ചെ​യ്ത ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യ്ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍പ്പി​ച്ചു. ലെ​യോ പതിനാലാമൻ മാർപാ​പ്പ​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

Tags : Theological Commission Catholic Orthodox Churches

Recent News

Corehub Up