x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ


Published: December 15, 2025 04:34 PM IST | Updated: December 15, 2025 04:34 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : m v govindan cpm ldf localbody elections election result

Recent News

Corehub Up