തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഒൻപത് മന്ത്രിമാരും ഇത്തവണ മത്സരരംഗത്ത്. സ്പീക്കർ എ.എൻ. ഷംസീറിനും എം.എം. മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു. സ്വതന്ത്രനായിരിക്കും പാലക്കാട് മത്സരിക്കുക.
കോവളത്ത് സിപിഎം മത്സരിക്കില്ല. മറ്റു പാർട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. മത്സരിക്കുന്ന 86 സീറ്റുകളിൽ അഞ്ച് സ്വതന്ത്ര സ്ഥാനാർഥികളെക്കൂടിയാണ് ഇനി സിപിഎമ്മിന് പ്രഖ്യാപിക്കാനുള്ളത്. രണ്ടു ദിവസത്തിനകം ഇതിൽ പ്രഖ്യാപനമുണ്ടാകും.
നാളെ ആന്റണി രാജുവിന്റെ കേസിന്റെ വിധി വന്നശേഷമായിരിക്കും തിരുവനന്തപുരം സെൻട്രൽ സീറ്റിൽ തീരുമാനമെടുക്കുക. പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരരംഗത്തുള്ളത്. ധര്‍മടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും.
Tags : Thiruvananthapuram Central seat Antony Raju case election kerala