x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പ​ന്ത് വി​ഴു​ങ്ങി; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: August 2, 2026 08:21 PM IST | Updated: August 2, 2026 08:21 PM IST

മു​കു​ന്ദ് മ​യൂ​ർ

മൈ​സൂ​രു: കു​ർ​ക്കു​റെ പാ​ക്ക​റ്റി​ൽ നി​ന്നും ല​ഭി​ച്ച ചെ​റി​യ പ്ലാ​സ്റ്റി​ക് പ​ന്ത് അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മൈ​സൂ​രു ജി​ല്ല​യി​ലെ ഗൗ​രീ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​മ്മ​യു​ടെ ചെ​റു​മ​ക​നും സ​ന്തോ​ഷി​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും മ​ക​നു​മാ​യ മു​കു​ന്ദ് മ​യൂ​ർ ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. കു​ർ​ക്കു​റെ പാ​ക്ക​റ്റി​നൊ​പ്പം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച പ്ലാ​സ്റ്റി​ക് പ​ന്ത് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ അ​ത് വി​ഴു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി ശ്വാ​സം കി​ട്ടാ​തെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ​ക്കും സം​ശ​യം തോ​ന്നി​യ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ഹു​ൻ​സൂ​ർ റൂ​റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Death Mysore

Recent News

Corehub Up