തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് രമ്യ ഹരിദാസ്. ചിറയിൻകീഴ് മണ്ഡലത്തിൽ താൻ ഒരു നിമിത്തം മാത്രമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും രമ്യ പറഞ്ഞു.
യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. മുന്നണി പ്രവർത്തകർ ഈ ഉത്തരവാദിത്തം ഒന്നിച്ച് ഏറ്റെടുത്ത് പ്രവർത്തിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു. ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു.
ആലത്തൂരിൽ പ്രവർത്തിച്ച അതേ ആത്മവിശ്വാസത്തോടെയാണ് ചിറയിൻകീഴിൽ പ്രവർത്തിക്കുന്നതെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് താൻ ആലത്തൂർ തന്നെയായിരിക്കുമെന്നും രമ്യ കൂട്ടിച്ചേർത്തു.
Tags : remya haridas congress chirayinkeezhu trivandrum