x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​ല​യാ​ളി​ക​ളു​ടെ മൃത​ദേ​ഹം ചൊവ്വാഴ്ച നാ​ട്ടി​ലെ​ത്തി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 13, 2026 11:37 PM IST | Updated: July 13, 2026 11:37 PM IST

എ. ​സി. തോ​മ​സ് , ഭാ​ര്യ ലൗ​നി തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: വി​യ​റ്റ്നാ​മി​ലു​ണ്ടാ​യ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ എ. ​സി. തോ​മ​സ് (57), ഭാ​ര്യ ലൗ​നി തോ​മ​സ് (56) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊവ്വാഴ്ച നാ​ട്ടി​ലെ​ത്തി​ക്കും.

തിങ്കളാഴ്ച രാ​ത്രി വി​യ​റ്റ്നാ​മി​ൽ നി​ന്നും മും​ബൈ​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊവ്വാഴ്ച രാ​വി​ലെ 06.30 നു ​അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ക്കും. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​വ​രും.

തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു റോ​ഡ് മാ​ർ​ഗം കൊ​ണ്ടു​പോ​കും. മും​ബൈ , തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​വും നോ​ർ​ക്ക ഏ​കോ​പി​പ്പി​ക്കു​മെ​ന്നു നോ​ർ​ക്കാ റൂ​ട്ട്സ് അ​റി​യി​ച്ചു.

Tags : Vietnam Accident Deepika DeepikaNewspaper BreakingNews

Recent News

Corehub Up