തിരുവനന്തപുരം: സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കാൻ വൈകുന്നതിനെതിരെയുള്ള മഹിളാമോർച്ചയുടെ പ്രതിഷേധത്തെ പരിഹസിച്ച് നിയുക്ത എംഎല്‍എ വി.ടി ബല്‍റാം. ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്തുകൊണ്ടെന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ടെന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപി നേതൃത്വത്തിന് ഇല്ലാതെപോകുന്നത് ദയനീയമാണ്. ബസിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലെയും 3.05 രൂപ വര്‍ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളില്‍ വച്ചാണ് സമരത്തിന്റെ പോസ്റ്റര്‍ എന്നതും കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍പ്പെടെ ഫോട്ടോ പോസ്റ്ററിലുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തില്‍ ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി തങ്ങൾ നടപ്പിലാക്കുമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ വൈകുന്നതിലാണ് മഹിളാമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.