കോഴിക്കോട്: കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്.
ഇയാൾ മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. ചുറ്റുമതിൽ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
Tags : wall collapse death