കൊച്ചി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് മാനവികതയ്ക്ക് തീരാനഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുന്നതെന്നും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ. ലോകസമാധാനത്തിനു ഭീഷണിയുയർത്തുന്ന പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ ആശങ്കയുണർത്തുന്നു.
സമാധാനംകൊണ്ട് നേടുന്ന വിജയമാണ് ശാശ്വതം. ഗൾഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെയും വിശ്വാസി സമൂഹത്തിന്റെയും സുരക്ഷയിൽ സഭയ്ക്ക് വലിയ ഉത്കണ്ഠയുണ്ട്.
ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സഭാംഗങ്ങളും വലിയ മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെയെല്ലാം പ്രത്യേകമായി ഓർത്ത് പ്രാർഥിക്കണം.
സഭയുടെ എല്ലാ പള്ളികളിലും ലോകസമാധാനത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
Tags : Baselios Joseph Bava humanity War Middle East war Jacobite Church