തിരുവനനന്തപുരം: വൈദ്യുതി വകുപ്പിനു കീഴിലുള്ള ഡാമുകളിലും ജലസേചന വകുപ്പിനു കീഴിലുള്ള ഡാമുകളിലും ആകെ സംഭരണ ശേഷിയുടെ നാലിൽ ഒന്നു മാത്രമാണ് വെള്ളമുള്ളത്. വൈദ്യുതി വകുപ്പിനു കീഴിലുള്ള പ്രധാന ഡാമായ ഇടുക്കിയിൽ 27.47 ശതമാനം വെള്ളമാണുള്ളത്.
കക്കി ഡാമിൽ 21.18 ശതമാനവും മാട്ടുപ്പെട്ടിയിൽ സംഭരണ ശേഷിയുടെ 11.67 ശതമാനവുമാണ് നിലവിലെ വെള്ളം. ഇടമലയാറിൽ 25.29 ശതമാനം വെള്ളമുള്ളപ്പോൾ ഷോളയാറിൽ 22.39 ശതമാനം വെള്ളമാണുള്ളത്. പെരിങ്ങൽക്കുത്തിൽ ആകെ സംഭരണശേഷിയുടെ 33.93 ശതമാനം വെള്ളമാണിപ്പോൾ ഉള്ളത്.
നെയ്യാർ ഡാമിൽ ആകെ സംഭരണ ശേഷിയുടെ 29 ശതമാനമാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്. കല്ലട ഡാമിൽ 27 ശതമാനവും മണിയാറിൽ 36 ശതമാനവുമാണ് നിലവിലെ സംഭണം. കാരാപ്പുഴയിൽ നാലു ശതമാനവും മംഗലം ഡാമിൽ മൂന്നു ശതമാനവുമാണ് ഇന്നലത്തെ സംഭരണ നിരക്ക്.