x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടാ​ന​ത്ത് യു​വാ​വും യു​വ​തി​യും മ​രി​ച്ച സം​ഭ​വം; ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗെ​ന്ന് ആ​ക്ഷേ​പം


Published: May 2, 2026 10:39 AM IST | Updated: May 2, 2026 12:14 PM IST

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​ന​ത്ത് യു​വാ​വും യു​വ​തി​യും മ​രി​ച്ച വാ​ഹ​നാ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് ദേ​ശീ​യ പാ​ത​ക്ക​രി​കി​ലു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗെ​ന്ന് ആ​ക്ഷേ​പം. വ​ണ്ടാ​ന​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള ചി​ല ഹോ​ട്ട​ലു​ക​ൾ പു​ല​ർ​ച്ചെ ഒ​ന്ന് വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ​യെ​ത്തു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലും സ​ർ​വീ​സ് റോ​ഡി​ലു​മാ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ഇ​ര​ക​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ യു​വ​തീ യു​വാ​ക്ക​ൾ. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈക്ക് ലോ​റി​യി​ലി​ടിച്ചാണ് ഇരുവരും മരിച്ചത്. ലോ​റി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ക​ണ്ട് ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ച്ച​പ്പോ​ളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു

സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യം പു​ന്ന​പ്ര പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ​പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യു​ള്ള പു​തി​യ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്

അ​ർ​ത്തു​ങ്ക​ല്‍ അ​രീ​പ​റ​മ്പി​ല്‍ ക​ള​ത്തി​ല്‍​പ​റ​മ്പി​ല്‍ ബി​നു​വി​ന്‍റെ മ​ക​ൻ അ​ഖി​ല്‍ കൃ​ഷ്ണ(22) ചേ​ർ​ത്ത​ല കു​റു​പ്പം​കു​ള​ങ്ങ​ര മ​ട്ടു​മ്മ വെ​ളി​യി​ല്‍ സു​നി​ല്‍ ദാ​സി​ന്‍റെ മ​ക​ള്‍ അ​ച്ചു എ​സ്.​ദാ​സ് (20) എ​ന്നി​വ​രാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ടാ​ന​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ മരി​ച്ച​ത്.

Tags : accident Vandanam

Recent News

Corehub Up