x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രഹ്മഗിരി: തിരിച്ചടിച്ച കാര്‍ഷിക ബദല്‍

ടി. ​​​​​​എം. ജ​​​​​​യിം​​​​​​സ്
Published: October 25, 2025 02:29 AM IST | Updated: October 25, 2025 02:40 AM IST

സി​​​​​​​പി​​​​​​​എം നേ​​​​​​​താ​​​​​​​വ് പി.​​​​​​​വി. വ​​​​​​​ര്‍ഗീ​​​​​​​സ് വൈ​​​​​​​ദ്യ​​​​​​​ര്‍ മു​​​​​​​ന്‍കൈ​​​​​​​യെ​​​​​​​ടു​​​​​​​ത്ത് രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ച സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ല്‍ പ​​​​​​​ര്‍പ​​​​​​​സ് സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ വ​​​​​​​യ​​​​​​​നാ​​​​​​​ട്ടി​​​​​​​ലും പു​​​​​​​റ​​​​​​​ത്തും ച​​​​​​​ര്‍ച്ച​​​​​​​യാ​​​​​​​യ ബ്ര​​​​​​​ഹ്‌​​​​​മ​​​​​​​ഗി​​​​​​​രി ഡ​​​​​​​വ​​​​​​​ല​​​​​​​പ്‌​​​​​​​മെ​​​​​​​ന്‍റ് സൊ​​​​​​​സൈ​​​​​​​റ്റി (​​​​​​​ബി​​​​​​​ഡി​​​​​​​എ​​​​​​​സ്). സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ മ​​​​​​​റ​​​​​​​വി​​​​​​​ല്‍ കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു രൂ​​​​​​​പ​​​​​​​യു​​​​​​​ടെ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്ത​​​​​​​ട്ടി​​​​​​​പ്പ് ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന ആ​​​​​​​ക്ഷേ​​​​​​​പം നേ​​​​​​​രി​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണ് സി​​​​​​​പി​​​​​​​എം.

വി​​​​​​​വി​​​​​​​ധ പ്രോ​​​​​​​ജ​​​​​​​ക്‌​​​​​ടു​​​​​ക​​​​​​​ളു​​​​​​​ടെ ഫ​​​​​​​ല​​​​​​​പ്ര​​​​​​​ദ​​​​​​​മാ​​​​​​​യ നി​​​​​​​ര്‍വ​​​​​​​ഹ​​​​​​​ണ​​​​​​​ത്തി​​​​​​​നു സൊ​​​​​​​സൈ​​​​​​​റ്റി അ​​​​​റു​​​​​നൂ​​​​​റി​​​​​ല്‍പ​​​​​​​രം വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്നും പ​​​​​​​ത്ത് സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ള​​​​​​​ട​​​​​​​ക്കം ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍, ക്ഷീ​​​​​​​ര​​​​സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ള്‍, കു​​​​​​​ടും​​​​​​​ബ​​​​​​​ശ്രീ യൂ​​​​​​​ണി​​​​​​​റ്റു​​​​​​​ക​​​​​​​ള്‍, പ്ര​​​​​​​വാ​​​​​​​സി സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്നും 9.5 മു​​​​​​​ത​​​​​​​ല്‍ 10.5 വ​​​​​​​രെ ശ​​​​​​​ത​​​​​​​മാ​​​​​​​നം പ​​​​​​​ലി​​​​​​​ശ വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്ത് അ​​​​​​​ഞ്ച് വ​​​​​​​ര്‍ഷം വ​​​​​​​രെ കാ​​​​​​​ലാ​​​​​വ​​​​​​​ധി​​​​​​​യു​​​​​​​ള്ള വാ​​​​​​​യ്പ വാ​​​​​​​ങ്ങി​​​​​​​യി​​​​​​​രു​​​​​​​ന്നു. വാ​​​​​​​യ്പ​​​​​​​യ്ക്ക് പ​​​​​​​ലി​​​​​​​ശ​​​​​​​പോ​​​​​​​ലും ല​​​​​​​ഭി​​​​​​​ക്കാ​​​​​​​തെ ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ യാ​​​​​​​ത​​​​​​​ന അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന ക​​​​​​​ഥ​​​​​​​ക​​​​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ സി​​​​പി​​​​എം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി.

അ​​​തോ​​​ടെ നി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്ത​​​​​​​ട്ടി​​​​​​​പ്പെ​​​​​​​ന്നു വ്യാ​​​​​​​ഖ്യാ​​​​​​​നി​​​​​​​ച്ച് കോ​​​​​​​ണ്‍ഗ്ര​​​​​​​സും മു​​​​​​​സ്‌​​​​​​​ലിം​​​​​​​ലീ​​​​​​​ഗും ഉ​​​​​​​ള്‍പ്പെ​​​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ മു​​​​​​​ത​​​​​​​ലെ​​​​​​​ടു​​​​​​​പ്പി​​​​​​​നു​​​​​ള്ള കൊ​​​​​​​ണ്ടു​​​​​​​പി​​​​​​​ടി​​​​​​​ച്ച ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്. വ​​​​​​​ന്‍ അ​​​​​​​ഴി​​​​​​​മ​​​​​​​തി​​​​​​​യും ധൂ​​​​​​​ര്‍ത്തും ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​വു​​​മു​​​ണ്ട്. 120 കോ​​​​​​​ടി രൂ​​​​​​​പ​​​ ബാ​​​​​​​ധ്യ​​​​​​​ത​​​​യി​​​​ല്‍ വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ള്‍ക്കു ന​​​​​​​ല്‍കാ​​​​​​​നു​​​​​​​ള്ള 80 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം​​​​​​​പോ​​​​​​​ലും സി​​​​​​​പി​​​​​​​എം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ് ഫാ​​​​​ക്‌​​​​​ട​​​​​റി​​​​​​​യി​​​​​​​ല്‍ വി​​​​​ചാ​​​​​രി​​​​​ച്ച​​​​​പോ​​​​​ലെ ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​നം ന​​​​​​​ട​​​​​​​ക്കാ​​​ത്ത​​​താ​​​ണ് സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക്കു കാ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്നു സി​​​പി​​​എം പ​​​റ​​​യു​​​ന്നു.

പ​​​​ക്ഷേ, വാ​​​​​​​യ്പ ന​​​​​​​ല്‍കി​​​​​​​യ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​മേ​​​​​​​ല്‍ മു​​​​​​​റു​​​​​​​കി​​​​​​​യ കു​​​​​​​രു​​​​​​​ക്ക് അ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് പാ​​​​​​​ര്‍ട്ടി ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​മാ​​​​​​​യി അ​​​​​​​വ​​​​​​​ര്‍ കാ​​​​​​​ണു​​​​​​​ന്നി​​​​​​​ല്ല. മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ് ഫാ​​​​​​​ക്‌​​​​​ട​​​​​റി പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​നം പു​​​​​​​ന​​​​​​​രാ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന മു​​​​​​​റ​​​​​​​യ്ക്ക് പ​​​​​​​ണം ല​​​​​​​ഭി​​​​​​​ച്ചു​​​​​​​തു​​​​​​​ട​​​​​​​ങ്ങു​​​​​​​മെ​​​​​​​ന്ന ഒ​​​​​​​ഴു​​​​​​​ക്ക​​​​​​​ന്‍ വ​​​​​​​ര്‍ത്ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് സി​​​​​​​പി​​​​​​​എം നേ​​​​​​​തൃ​​​​​​​ത്വ​​​​വും സൊ​​​​​​​സൈ​​​​​​​റ്റി ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​ട​​​​​ര്‍മാ​​​​രും ​​​പ​​​​റ​​​​യു​​​​ന്ന​​​​ത്.

പ്ര​​​​​ശ്നം മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ്, കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ്രോ​​​​​​​ജ​​​​​​​ക്‌​​​​​ടു​​​​​ക​​​​​​​ള്‍

വ​​​​​​​യ​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ ക​​​​​​​ര്‍ഷ​​​​​​​ക ജ​​​​​​​ന​​​​​​​ത​​​​​​​യെ സ്വ​​​​​​​യംപ​​​​​​​ര്യാ​​​​​​​പ്ത​​​​​​​മാ​​​ക്കു​​​​​​​ക​​​​​​​യെ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ 1999ല്‍ ​​​​​​​കൃ​​​​​​​ഷി​​​​​വ​​​​​​​കു​​​​​​​പ്പി​​​​​​​നു കീ​​​​​​​ഴി​​​​​​​ല്‍ പ്ര​​​​​​​ത്യേ​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ബി​​​​​​​ഡി​​​​​​​എ​​​​​​​സി​​​​​​​ന്‍റെ പി​​​​​​​റ​​​​​​​വി. വ​​​​​​​ര്‍ഗീ​​​​​​​സ് വൈ​​​​​​​ദ്യ​​​​​​​ര്‍ ചെ​​​​​​​യ​​​​​​​ര്‍മാ​​​​​​​നാ​​​​​​​യ സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ ഡ​​​​​​​യ​​​​​​​റ​​​​​ക്‌​​​​​ട​​​​​​​ര്‍ ബോ​​​​​​​ര്‍ഡി​​​​​​​ല്‍ ഒ​​​​​​​ന്നോ ര​​​​​​​ണ്ടോ പേ​​​​​​​രൊ​​​​​​​ഴി​​​​​​​ക​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ര്‍ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ സി​​​​​​​പി​​​​​​​എം പ്ര​​​​​​​മു​​​​​​​ഖ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ക്ഷീ​​​​​​​ര​​​​​​​ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​രു​​​​​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​നം വ​​​​​​​ര്‍ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ളാ​​​​​​​ണ് തു​​​​​​​ട​​​​​​​ക്ക​​​​​​​ത്തി​​​​​​​ല്‍ സൊ​​​​​​​സൈ​​​​​​​റ്റി ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. തീ​​​​​​​റ്റ​​​​​​​പ്പു​​​​​​​ല്‍കൃ​​​​​​​ഷി​​​​​​​യി​​​​​​​ലും സാ​​​​​​​നി​​​​​​​റ്റ​​​​​​​റി ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ര്‍മാ​​​​​​​ണ​​​​​​​ത്തി​​​​​​​ലും വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ദ്യ​​​​​​​കാ​​​​​​​ല​​​​​​​ത്ത് ശ്ര​​​​​​​ദ്ധ.

ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​സം​​​​​​​ഘം നേ​​​​​​​താ​​​​​​​വ് പി. ​​​​​​​കൃ​​​​​​​ഷ്ണ​​​​​​​പ്ര​​​​​​​സാ​​​​​​​ദ് അ​​​​​​​മ​​​​​​​ര​​​​​​​ത്ത് എ​​​​​​​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ‘കാ​​​​​​​ര്‍ഷി​​​​​​​ക ബ​​​​​​​ദ​​​​​​​ല്‍’ എ​​​​​​​ന്ന ആ​​​​​​​ശ​​​​​​​യം മു​​​​​​​ന്‍നി​​​​​​​ര്‍ത്തി സൊ​​​​​​​സൈ​​​​​​​റ്റി ക​​​​​​​ര്‍മ​​​​​​​മ​​​​​​​ണ്ഡ​​​​​​​ലം വി​​​​​​​പു​​​​​​​ലീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്.

മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ്, വ​​​​​​​യ​​​​​​​നാ​​​​​​​ട് കോ​​​​​​​ഫി, ഫാ​​​​​​​ര്‍മേ​​​​​​​ഴ്‌​​​​​​​സ് ട്രേ​​​​​​​ഡ് മാ​​​​​​​ര്‍ക്ക​​​​​​​റ്റ് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ കാ​​​​​​​ര്‍ഷി​​​​​​​ക ബ​​​​​​​ദ​​​​​​​ലി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി. കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ്രോ​​​​​​​ജ​​​​​ക്‌​​​​​ടി​​​​​ന്‍റെ നോ​​​​​​​ഡ​​​​​​​ല്‍ എ​​​​​​​ജ​​​​​​​ന്‍സി​​​​​​​യാ​​​​​​​യും ബി​​​​​​​ഡി​​​​​​​എ​​​​​​​സ് പ്ര​​​​​​​വ​​​​​​​ര്‍ത്തി​​​​​​​ച്ചു. ഇ​​​​​​​തി​​​​​​​ല്‍ മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ്, കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ്രോ​​​​​​​ജ​​​​​​​ക്‌​​​​​ടു​​​​​​​ക​​​​​​​ളാ​​​​​​​ണ് സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യെ നി​​​​​​​ല​​​​​​​യി​​​​​​​ല്ലാ​​​​​​​ക്ക​​​​​​​യ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. കാ​​​​​​​ര്‍ഷി​​​​​​​ക ബ​​​​​​​ദ​​​​​​​ല്‍ യാ​​​​​​​ഥാ​​​​​​​ര്‍ഥ്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​ത്തി​​​​​​​രി​​​​​​​ച്ച കൃ​​​​​​​ഷ്ണ​​​​​​​പ്ര​​​​​​​സാ​​​​​​​ദ് സ്വ​​​​​​​ന്തം സ്വ​​​​​​​ത്തും ബ​​​​​​​ന്ധു​​​​​​​വി​​​​​​​ന്‍റെ സ്വ​​​​​​​ത്തും ബാ​​​​​​​ങ്കി​​​​​​​ല്‍ പ​​​​​​​ണ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു രൂ​​​​​​​പ സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി വാ​​​​​​​യ്പ​​​​​​​യെ​​​​​​​ടു​​​​​​​ത്ത് ക​​​​​​​ട​​​​​​​ക്കെ​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​യി. ബ്ര​​​​​​​ഹ്്മ​​​​​​​ഗി​​​​​​​രി ഒ​​​​​​​രു വ​​​​​​​ഴി​​​​​​​ക്കാ​​​​​​​യ​​​​​​​പ്പോ​​​​​​​ള്‍ കൃ​​​​​​​ഷ്ണ​​​​​​​പ്ര​​​​​​​സാ​​​​​​​ദി​​​​​​​നെ ചെ​​​​​​​യ​​​​​​​ര്‍മാ​​​​​​​ന്‍ സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് സി​​​​​​​പി​​​​​​​എം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി. ഇ​​​​​​​പ്പോ​​​​​​​ള്‍ ഡ​​​​​​​ല്‍ഹി ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യി ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​സം​​​​​​​ഘ​​​​​​​ത്തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി പ്ര​​​​​​​വ​​​​​​​ര്‍ത്തി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് അ​​​​​ദ്ദേ​​​​​ഹം.

ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​ര​​​​​​​ക്ഷ​​​​​​​യ്ക്ക് 200 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ള്‍

ബ​​​​​​​ത്തേ​​​​​​​രി മഞ്ഞാ​​​​​​​ടി​​​​​​​യി​​​​​​​ല്‍ വി​​​​​​​ല​​​​​​​യ്ക്കു​​​​​​​വാ​​​​​​​ങ്ങി​​​​​​​യ ക​​​​​​​ര​​​​​​​യും വ​​​​​​​യ​​​​​​​ലും ഉ​​​​​​​ള്‍പ്പെ​​​​​​​ടു​​​​​​​ന്ന 14 ഏ​​​​​​​ക്ക​​​​​​​ര്‍ ഭൂ​​​​​​​മി​​​​​​​യി​​​​​​​ല്‍ ന​​​​​​​ബാ​​​​​​​ര്‍ഡി​​​​​ന്‍റെ​​​​​യും ​​സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ​​​​​യും പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ 2013ലാ​​​​​​​ണ് മാം​​​​​​​സ സം​​​​​​​സ്‌​​​​​​​ക​​​​​​​ര​​​​​​​ണ പ്ലാ​​​​​ന്‍റ് സ്ഥാ​​​​​​​പി​​​​​​​ച്ച​​​​​​​ത്.
സ​​​​​​​ര്‍ക്കാ​​​​​​​ര്‍ ബ​​​​​​​ജ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ഗ്രാ​​​​​​​ന്‍റു​​​​​​​ക​​​​​​​ള്‍ ല​​​​​​​ഭി​​​​​​​ക്കാ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​ത് ഫാ​​​​​​​ക്ട​​​​​​​റി പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​ത്തെ ബാ​​​​​​​ധി​​​​​​​ച്ചു.

മാം​​​​​​​സ സം​​​​​​​സ്‌​​​​​​​ക​​​​​​​ര​​​​​​​ണ​​​​​ശാ​​​​​​​ല​​​​​​​യ്ക്ക് സ​​​​​​​ര്‍ക്കാ​​​​​​​ര്‍ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച 10 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ വാ​​​​​​​യ്പ​​​​​​​യി​​​​​​​ല്‍ 2.25 കോ​​​​​​​ടി രൂ​​​​​​​പ ല​​​​​​​ഭി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. ഫെ​​​​​​​ഡ​​​​​​​റ​​​​​​​ല്‍ ബാ​​​​​​​ങ്കി​​​​​​​ല്‍നി​​​​​​​ന്ന് ആ​​​​​​​റു കോ​​​​​​​ടി രൂ​​​​​​​പ വാ​​​​​​​യ്പ​​​​​​​യെ​​​​​​​ടു​​​​​​​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും സ​​​​​​​ര്‍ക്കാ​​​​​​​ര്‍ എ​​​​​​​ന്‍ഒ​​​​​​​സി നി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചു. ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ല്‍ മാം​​​​​​​സ സം​​​​​​​സ്‌​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ശാ​​​​​​​ല എ​​​​​​​ത്ര​​​​​​​യും വേ​​​​​​​ഗം ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ ചെ​​​​​​​യ്യു​​​​​​​ക​​​​​​​യെ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ വാ​​​​​​​യ്പ സ​​​​​​​മാ​​​​​​​ഹ​​​​​​​ര​​​​​​​ണ മേ​​​​​​​ള ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ക്ഷീ​​​​​​​ര​​​​​​​സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ള്‍, കു​​​​​​​ടും​​​​​​​ബ​​​​​​​ശ്രീ അ​​​​​​​യ​​​​​​​ല്‍ക്കൂ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ള്‍, വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​രി​​​​​​​ല്‍നി​​​​​​​ന്ന് എ​​​​​​​ടു​​​​​​​ത്ത 340 ല​​​​​​​ക്ഷം രൂ​​​​​​​പ വാ​​​​​​​യ്പ​​​​​​​യും ആ​​​​​​​ര്‍എ​​​​​​​സ്‌​​​​​​​വി പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ല്‍ ല​​​​​​​ഭി​​​​​​​ച്ച നാ​​​​​​​ലു കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ഗ്രാ​​​​​​​ന്‍റും ഫാ​​​​​​​ക്‌​​​​​ട​​​​​റി ആ​​​​​​​വ​​​​​​​ശ്യ​​​​​​​ത്തി​​​​​​​നു തി​​​​​​​ക​​​​​​​യാ​​​​​​​തെ വ​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു വാ​​​​​​​യ്പാ​​​​​​​മേ​​​​​​​ള. സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്കു 17 കോ​​​​​​​ടി രൂ​​​​​​​പ ഗ്രാ​​​​​​​ന്‍റും 10 കോ​​​​​​​ടി രൂ​​​​​​​പ വാ​​​​​​​യ്പ​​​​​​​യും മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ല്‍നി​​​​​​​ന്നു ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്.

ര​​​​​​​ണ്ട് ഷി​​​​​​​ഫ്റ്റു​​​​​​​പോ​​​​​​​ലും അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​യി

ദി​​​​​​​വ​​​​​​​സം മൂ​​​​​​​ന്ന് ഷി​​​​​​​ഫ്റ്റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 45 ട​​​​​​​ണ്‍ മാം​​​​​​​സം സം​​​​​​​സ്‌​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ശേ​​​​​​​ഷി ഫാ​​​​​​​ക്‌​​​​​ട​​​​​​​റി​​​​​​​ക്കു​​​​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ല്‍ ഒ​​​​​​​രു ഷി​​​​​​​ഫ്റ്റി​​​​​​​ല്‍ കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ പ്ര​​​​​​​വ​​​​​​​ര്‍ത്തി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. ഫാ​​​​​​​ക്‌​​​​​ട​​​​​റി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ ഉ​​​​​​​രു​​​​​​​ക്ക​​​​​​​ളു​​​​​​​ടെ ല​​​​​​​ഭ്യ​​​​​​​ത ഉ​​​​​​​റ​​​​​​​പ്പു​​​​​​​വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് കാ​​​​​​​സ​​​​​​​ര്‍ഗോ​​​​​​​ഡി​​​​​​​നും പാ​​​​​​​ല​​​​​​​ക്കാ​​​​​​​ടി​​​​​​​നു​​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ല്‍ 30,000ഓ​​​​​​​ളം ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​ര്‍ക്ക് ഫാം ​​​​​​​തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​ന് സൊ​​​​​​​സൈ​​​​​​​റ്റി ന​​​​​​​ബാ​​​​​​​ര്‍ഡ് മു​​​​​​​ഖേ​​​​​​​ന സ​​​​​​​ഹാ​​​​​​​യം ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ങ്കി​​​​​​​ലും വേ​​​​​ണ്ട​​​​​വി​​​​​ധം ഉ​​​​​​​രു​​​​​​​ക്ക​​​​​​​ളെ ഫാ​​​​​​​ക്‌​​​​​ട​​​​​​​റി​​​​​​​യി​​​​​​​ല്‍ എ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ല്ല. ആ​​​​​​​ന്ധ്ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ല്‍നി​​​​​​​ന്നും മ​​​​​​​റ്റും കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രു​​​​​​​ന്ന പോ​​​​​​​ത്തു​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ​​​​​​​യാ​​​​​​​ണ് ഫാ​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ല്‍ വ​​​​​​​ള​​​​​​​ര്‍ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

ഫാ​​​​​​​ക്‌​​​​​ട​​​​​റി​​​​​​​യി​​​​​​​ല്‍ സം​​​​​​​സ്‌​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന മാം​​​​​​​സം ‘മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റ്’ എ​​​​​​​ന്ന ബ്രാ​​​​​​​ന്‍ഡ് നാ​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് വ​​​​​​​യ​​​​​​​നാ​​​​​​​ട്, മ​​​​​​​ല​​​​​​​പ്പു​​​​​​​റം, ക​​​​​​​ണ്ണൂ​​​​​​​ര്‍ ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ലെ ഔ​​​​​​​ട്ട്‌​​​​​​​ലെ​​​​​​​റ്റു​​​​​​​ക​​​​​​​ള്‍ മു​​​​​​​ഖേ​​​​​​​ന വി​​​​​​​റ്റ​​​​​​​ഴി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ഫാ​​​​​​​ക്‌​​​​​ട​​​​​റി​​​​​​​യി​​​​​​​ല്‍ മാം​​​​​​​സോ​​​​​​​ത്പാ​​​​​​​ദ​​​​​​​നം നി​​​​​​​ല​​​​​​​ച്ച​​​​​​​തോ​​​​​​​ടെ ഔ​​​​​​​ട്ട്‌​​​​​​​ലെ​​​​​​​റ്റു​​​​​​​ക​​​​​​​ള്‍ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തു ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ ഗ​​​​​​​തി​​​​​​​കേ​​​​​​​ടി​​​​​​​ലാ​​​​​​​യി. മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ മീ​​​​​​​റ്റി​​​​​​​ന് വ​​​​​​​ര്‍ധി​​​​​​​ച്ച ഡി​​​​​​​മാ​​​​​​​ൻ​​​​​ഡാ​​​​​​​ണ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​ക്ര​​​​​​​ഡി​​​​​​​റ്റ​​​​​​​ഡ് സൊ​​​​​​​സൈ​​​​​​​റ്റി

കൃ​​​​​​​ഷി, പ​​​​​​​ശു​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ല​​​​​​​നം, മൃ​​​​​​​ഗ​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം, വ്യ​​​​​​​വ​​​​​​​സാ​​​​​​​യം, മാ​​​​​​​ര്‍ക്ക​​​​​​​റ്റിം​​​​​​​ഗ്, പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം, സേ​​​​​​​വ​​​​​​​നം എ​​​​​​​ന്നീ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ല്‍ ത​​​​​​​ദ്ദേ​​​​​​​ശ​​​​​​​സ്വ​​​​​​​യം​​​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ള്‍ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്ത് ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്ക് മൂ​​​​​​​ന്നു വ​​​​​​​ര്‍ഷ​​​​​​​ത്തെ അ​​​​​​​ക്ര​​​​​​​ഡി​​​​​​​റ്റേ​​​​​​​ഷ​​​​​​​ന്‍ 2017ല്‍ ​​​​​​​സ​​​​​​​ര്‍ക്കാ​​​​​​​ര്‍ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. അ​​​​​​​ക്ര​​​​​​​ഡി​​​​​​​റ്റേ​​​​​​​ഷ​​​​​​​ന്‍ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ള്‍ പ്ര​​​​​​​കാ​​​​​​​രം അ​​​​​​​നു​​​​​​​വ​​​​​​​ദ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​ളി​​​​​ൽ സൊ​​​​​​​സൈ​​​​​​​റ്റി ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്ത പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ​​​​​​​ല​​​​​​​തും മു​​​​​​​ള​​​​​​​യി​​​​​​​ലേ ക​​​​രി​​​​ഞ്ഞു.

വാ​​​​​​​രി​​​​​​​ക്കു​​​​​​​ഴി​​​​​​​യാ​​​​​​​യി കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍

2018-19ലെ ​​​​​​​ബ​​​​​​​ജ​​​​​​​റ്റി​​​​​​​ല്‍ സ​​​​​​​ര്‍ക്കാ​​​​​​​ര്‍ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​ടെ നോ​​​​​​​ഡ​​​​​​​ല്‍ ഏ​​​​​​​ജ​​​​​​​ന്‍സി​​​​​​​ക​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ബ്ര​​​​​​​ഹ്മ​​​​​​​ഗി​​​​​​​രി സൊ​​​​​​​സൈ​​​​​​​റ്റി. കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ല്‍ കാ​​​​​​​സ​​​​​​​ര്‍ഗോ​​​​​​​ഡ്, ക​​​​​​​ണ്ണൂ​​​​​​​ര്‍, വ​​​​​​​യ​​​​​​​നാ​​​​​​​ട്, കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്, മ​​​​​​​ല​​​​​​​പ്പു​​​​​​​റം, പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട് ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​ര്‍ ബ്ര​​​​​​​ഹ്്മ​​​​​​​ഗി​​​​​​​രി സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​മാ​​​​​​​യി സ​​​​​​​ഹ​​​​​​​ക​​​​​​​രി​​​​​​​ച്ച് ഇ​​​​​​​റ​​​​​​​ച്ചി​​​​​​​ക്കോ​​​​​​​ഴി ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. ആ​​​​​​​റു ജി​​​​​​​ല്ല​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​യി കോ​​​​​​​ഴി​​​​​​​ക്കൃ​​​​​​​ഷി​​​​​​​യി​​​​​​​ല്‍ ഏ​​​​​​​ര്‍പ്പെ​​​​​​​ട്ട ക​​​​​​​ര്‍ഷ​​​​​​​ക​​​​രി​​​​ൽ​​​​നി​​​​ന്നു വി​​​​​​​ത്തു​​​​​​​ധ​​​​​​​ന​​​​​​​മാ​​​​​​​യി വാ​​​​​​​ങ്ങി​​​​​​​യ മൂ​​​​​​​ന്ന​​​​​​​ര കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യും വ​​​​​​​ള​​​​​​​ര്‍ത്തു​​​​​​​കൂ​​​​​​​ലി ഇ​​​​​​​ന​​​​​​​ത്തി​​​​​​​ല്‍ 50 ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​​യും ബ്ര​​​​​​​ഹ്മ​​​​​​​ഗി​​​​​​​രി സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്.

ചി​​​​​​​ക്ക​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ല്‍ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി ഫാം ​​​​​​​തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​ര്‍ക്കു കോ​​​​​​​ഴി​​​​​​​ക്കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ളും തീ​​​​​​​റ്റ​​​​​​​യും വെ​​​​​​​റ്റ​​​​​​​റി​​​​​​​ന​​​​​​​റി ഡോ​​​​​​​ക്‌​​​​​ട​​​​​റു​​​​​​​ടേ​​​​​​​ത​​​​​​​ട​​​​​​​ക്കം സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു. ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​രി​​​​​​​ല്‍ പ​​​​​​​ല​​​​​​​രും ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്നു വ​​​​​​​ന്‍തു​​​​​​​ക വാ​​​​​​​യ്പ​​​​​​​യെ​​​​​​​ടു​​​​​​​ത്താ​​​​​​​ണ് ഇ​​​​​​​റ​​​​​​​ച്ചി​​​​​​​ക്കോ​​​​​​​ഴി ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​നം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. ക​​​​​​​രാ​​​​​​​ര്‍ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​ക​​​​​​​ള്‍ പാ​​​​​​​ലി​​​​​​​ക്കാ​​​​​​​ന്‍ സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്കു ക​​​​​​​ഴി​​​​​​​യാ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​ത് ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​രെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ലാ​​​​​​​ക്കി. പ​​​​​​​ല​​​​​​​രും ജ​​​​​​​പ്തി ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​ലാ​​​​യി. 2018 ഡി​​​​​​​സം​​​​​​​ബ​​​​​​​ര്‍ 30ന് ​​​​​​​മ​​​​​​​ല​​​​​​​പ്പു​​​​​​​റ​​​​​​​ത്ത് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​ന്‍ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ചെ​​​​​​​യ്ത​​​​​​​താ​​​​​​​ണ് കേ​​​​​​​ര​​​​​​​ള ചി​​​​​​​ക്ക​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി. എ​​​​​​​ന്നാ​​​​​​​ല്‍ സ​​​​​​​ര്‍ക്കാ​​​​​​​ര്‍ ഫ​​​​​​​ണ്ട് കൃ​​​​ത്യ​​​​മാ​​​​യി ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കാ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​ത് പ​​​​​​​ദ്ധ​​​​​​​തി അ​​​​​​​വ​​​​​​​താ​​​​​​​ള​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി. വൈ​​​​​​​കാ​​​​​​​തെ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ല്‍നി​​​​​​​ന്ന് സ​​​​​​​ര്‍ക്കാ​​​​​​​ര്‍ പി​​​​​​​ന്‍മാ​​​​​​​റു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

മു​​​​​​​ത​​​​​​​ലും പ​​​​​​​ലി​​​​​​​ശ​​​​​​​യും തി​​​​​​​രി​​​​​​​ച്ചു​​​​​​​പി​​​​​​​ടി​​​​​​​ക്കാ​​​​​​​ന്‍ നീ​​​​​​​ക്കം ഊ​​​​​​​ര്‍ജി​​​​​​​തം

സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്കു വാ​​​​​​​യ്പ ന​​​​​​​ല്‍കി​​​​​​​യ​​​​​​​വ​​​​​​​ര്‍ മു​​​​​​​ത​​​​​​​ലും പ​​​​​​​ലി​​​​​​​ശ​​​​​​​യും തി​​​​​​​രി​​​​​​​ച്ചു​​​​​​​പി​​​​​​​ടി​​​​​​​ക്കാ​​​​​​​ന്‍ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ഴി​​​​യി​​​​ലാ​​​​ണ്. ചി​​​​​​​ല​​​ ഹ​​​​​​​ര്‍ജി​​​​​​​ക​​​​​​​ളി​​​​​​​ല്‍ സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ സ്വ​​​​​​​ത്തു​​​​​​​ക്ക​​​​​​​ള്‍ അ​​​​​​​റ്റാ​​​​​​​ച്ച് ചെ​​​​​​​യ്ത് കോ​​​​​​​ട​​​​​​​തി ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. പ​​​​രാ​​​​തി​​​​ക്കാ​​​​രെ പോ​​​​​​​ലീ​​​​​​​സ് അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ള്‍ വ​​​​​​​ലി​​​​​​​യ വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​യി എ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടു​​​​​​​ണ്ട്.

വേ​​​​​​​ണ്ട​​​​​​​ത് രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ പ​​​​​​​രി​​​​​​​ഹാ​​​​​​​രം

സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​ക്ക് വാ​​​​​​​യ്പ ന​​​​​​​ല്‍കി കെ​​​​​​​ണി​​​​​​​യി​​​​​​​ലാ​​​​​​​യ​​​​​​​വ​​​​​​​ര്‍ പ്ര​​​​​​​ശ്‌​​​​​​​ന​​​​​​​ത്തി​​​​​​​ന് രാ​​​​​​​ഷ്‌​​​​​ട്രീ​​​​​​​യ പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മാ​​​​​​​ണ് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള ആ​​​​​​​സ്തി​​​​​​​ക​​​​​​​ള്‍ മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ വി​​​​​​​റ്റാ​​​​​​​ലും തീ​​​​​​​രാ​​​​​​​ത്ത​​​​​​​താ​​​​​​​ണ് സൊ​​​​​​​സൈ​​​​​​​റ്റി​​​​​​​യു​​​​​​​ടെ ബാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ. സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ സ​​​​​​​ര്‍ക്കാ​​​​​​​ര്‍ അ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യി​​​​​​​ല്ലാ​​​​​​​തെ ബി​​​​​​​ഡി​​​​​​​എ​​​​​​​സി​​​​​​​ന് വാ​​​​​​​യ്പ ന​​​​​​​ല്‍കി​​​​​​​യ​​​​​​​തും വി​​​​​​​വാ​​​​​​​ദ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണ്.

വാ​​​​​​​യ്പ​​​​​​​കൊ​​​​​​​ടു​​​​​​​ത്ത പ​​​​​​​ണം തി​​​​​​​രി​​​​​​​കെ കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ സി​​​​​​​പി​​​​​​​എം ജി​​​​​​​ല്ലാ ക​​​​​​​മ്മി​​​​​​​റ്റി ഓ​​​​​​​ഫീ​​​​​​​സി​​​​​​​നു മു​​​​​​​മ്പി​​​​​​​ല്‍ ജീ​​​​​​​വ​​​​​​​നൊ​​​​​​​ടു​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് കാ​​​​​​​ണി​​​​​​​ച്ച് ക​​​​​​​ല്‍പ്പ​​​​​​​റ്റ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യും പാ​​​​​​​ര്‍ട്ടി മെം​​​​​​​ബ​​​​​​​റും ബ്ര​​​​​​​ഹ്്മ​​​​​​​ഗി​​​​​​​രി ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​നു​​​​​​​മാ​​​​​​​യ യു​​​​​​​വാ​​​​​​​വ് മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​ക്കും മ​​​​​​​റ്റും ക​​​​​​​ത്ത് അ​​​​​​​യ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. 15 ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ല്‍പ​​​​​​​രം രൂ​​​​​​​പ ബ്ര​​​​​​​ഹ്്മ​​​​​​​ഗി​​​​​​​രി​​​​​​​യി​​​​​​​ല്‍ കു​​​​​​​ടു​​​​​​​ങ്ങി​​​​​​​യ ഈ ​​​​​​​യു​​​​​​​വാ​​​​​​​വി​​​​​ന്‍റെ കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ലെ മ​​​​​​​റ്റു മൂ​​​​​​​ന്നു അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും വാ​​​​​​​യ്പാ ഇ​​​​​​​ര​​​​​​​ക​​​​​​​ളാ​​​​​​​ണ്.

Tags : Brahmagiri agricultural alternative

Recent News

Corehub Up