x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിറകു വിരിച്ച് പാറ്റകള്‍!

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: July 25, 2026 01:48 AM IST | Updated: July 25, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

എ​​​​ന്‍റെ മു​​​​ന്‍ കാ​​​​മു​​​​ക​​​​ന്‍ പോ​​​​ലും എ​​​​ന്നെ ഇ​​​​ത്ര​​​​യ​​​​ധി​​​​കം അ​​​​വ​​​​ഗ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ല. ഒ​​​​രു കൈ​​​​യി​​​​ല്‍ വൈ​​​​ഫൈ​​​​യും മ​​​​റു​​​​കൈ​​​​യി​​​​ല്‍ സ​​​​ത്യ​​​​വും പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ഞ​​​​ങ്ങ​​​​ള്‍ വ​​​​ള​​​​ര്‍ന്ന​​​​ത് - മെ​​​​ഡി​​​​ക്ക​​​​ല്‍ നീ​​​​റ്റ് യു​​​​ജി പ​​​​രീ​​​​ക്ഷാ പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍ച്ച​​​​യി​​​​ല്‍ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ധ​​​​ര്‍മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡ​​​​ല്‍ഹി​​​​യി​​​​ല്‍ സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന ജെ​​​​ന്‍സീ​​​​യു​​​​ടെ ചി​​​​ല പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണി​​​​ത്.

കു​​​​ച്ചു പു​​​​ച്ചു, റി​​​​സൈ​​​​ന്‍ ക​​​​രോ (രാ​​​​ജി​​​​വ​​​യ്​​​​ക്കൂ). വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യെ പ​​​​രി​​​​ഹ​​​​സി​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വൈ​​​​റ​​​​ലാ​​​​യ ടോ​​​ഡ്‌​​​ല​​​ര്‍ ഓ​​​​ഡി​​​​യോ ക്ലി​​​​പ്പി​​​​ലെ ഈ ​​​​പ​​​​രി​​​​ഹാ​​​​സ സ്പി​​​​ന്നി​​​​ന്‍റെ ലെ​​​​വ​​​​ലൊ​​​​ന്നു വേ​​​​റെ​​​​യാ​​​​ണ്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കെ​​​​തി​​​​രേ​​​​യും ഇ​​​​ത്ത​​​​രം പ​​​​രി​​​​ഹാ​​​​സ​​​​മു​​​​ണ്ട്. എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളെ​​​​യും ജാ​​​​തി​​​​ക​​​​ളെ​​​​യും ലിം​​​​ഗ​​​​ഭേ​​​​ദ​​​​ങ്ങ​​​​ളെ​​​​യും ഒ​​​​ന്നി​​​​പ്പി​​​​ച്ച​​​​തി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​നു ന​​​​ന്ദി പ​​​​റ​​​​യാ​​​​നും വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ മ​​​​റ​​​​ന്നി​​​​ല്ല. മൊ​​​​ബൈ​​​​ലി​​​​ലും ലാ​​​​പ്‌​​​​ടോ​​​​പ്പി​​​​ലും നോ​​​​ക്കി സ​​​​മ​​​​യം ക​​​​ള​​​​യു​​​​ന്ന​​​​വ​​​​രാ​​​​ണു യു​​​​വാ​​​​ക്ക​​​​ളെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ വാ​​​​യ​​​​ട​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണു ധൈ​​​​ര്യ​​​​ത്തോ​​​​ടെ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി പോ​​​​രാ​​​​ടി​​​​യ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍.

ചെ​​​​റു​​​​ത്തു​​​​നി​​​​ല്‍പി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​​യം

ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ല്‍ നീ​​​​ണ്ട പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ല. പ​​​​ക​​​​രം ഇ​​​​ന്‍സ്റ്റ​​​​ഗ്രാം റീ​​​​ലു​​​​ക​​​​ളും മീ​​​​മു​​​​ക​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ ട്രെ​​​​ന്‍ഡു​​​​ക​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഷ​​​​യെ പു​​​​ന​​​​ര്‍നി​​​​ര്‍വ​​​​ചി​​​​ക്കു​​​​ന്നു. ര​​​​സ​​​​ക​​​​ര​​​​വും കു​​​​റി​​​​ക്കു കൊ​​​​ള്ളു​​​​ന്ന​​​​തു​​​​മാ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ള്‍, സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ള്‍, ജി​​​​ഫ്, കാ​​​​ര്‍ട്ടൂ​​​​ണു​​​​ക​​​​ള്‍, പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍, പ്ലാ​​​​ക്കാ​​​​ര്‍ഡു​​​​ക​​​​ള്‍, വേ​​​​ഷ​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ര്‍ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ തു​​​​ട​​​​രു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ലോ​​​​ക​​​​ത്താ​​​​കെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ചെ​​​​റു​​​​ത്തു​​​​നി​​​​ല്‍പി​​​​ന്‍റെ പു​​​​തു​​​​രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലും ഉ​​​​ണ്ടാ​​​​യ​​​​ത്. മു​​​​ഖ്യ​​​​ധാ​​​​ര രാ​​​ഷ്‌​​​ട്രീ​​​​യ​​​​ പാ​​​​ര്‍ട്ടി​​​​ക​​​​ളു​​​​ടെ രീ​​​​തി​​​​യി​​​​ലും കൊ​​​​ടി​​​​ക്കീ​​​​ഴി​​​​ലു​​​​മ​​​​ല്ലാ​​​​തെ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന ജെ​​​​ന്‍സി മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ്. ദ​​​​ളി​​​​ത​​​​നും ആ​​​​ദി​​​​വാ​​​​സി​​​​യും ന​​​​യി​​​​ച്ച ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​മ​​​​ര​​​​മെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​മു​​​​ണ്ട്. സി​​​​ജെ​​​​പി നേ​​​​താ​​​​വ് അ​​​​ഭി​​​​ജി​​​​ത് ദി​​​​പ്‌​​​​കെ ദ​​​​ളി​​​​ത​​​​നും 26 ദി​​​​വ​​​​സം ഉ​​​​പ​​​​വ​​​​സി​​​​ച്ചു സ​​​​മ​​​​ര​​​​ത്തി​​​​നു ശ​​​​ക്തി പ​​​​ക​​​​ര്‍ന്ന സോ​​​​നം വാം​​​​ഗ്ചു​​​​ക്ക് ആ​​​​ദി​​​​വാ​​​​സി​​​​യു​​​​മാ​​​​ണ്.​ സ്വ​​​​ന്തം അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ക്കുവേ​​​​ണ്ടി​​​​യ​​​​ല്ല ഇ​​​​രു​​​​വ​​​​രും പോ​​​​രാ​​​​ടി​​​​യ​​​​തെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി.

പാ​​​​റ്റ​​​​ക​​​​ള്‍ പെ​​​​രു​​​​കി​​​​യ ആ​​​​ക്ഷേ​​​​പം

പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ പാ​​​​റ്റ​​​​ക​​​​ളോ​​​​ട് (കോ​​​​ക്രോ​​​​ച്ച്) ഉ​​​​പ​​​​മി​​​​ച്ച സു​​​​പ്രീ​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്തി​​​​ന്‍റെ പ്ര​​​​യോ​​​​ഗ​​​​ത്തെ ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ രാ​​​​ഷ്‌​​​ട്രീ​​​​യ സ്വ​​​​ത്വ​​​​ത്തി​​​​ന്‍റെ ബാ​​​​ഡ്ജാ​​​​ക്കി മാ​​​​റ്റി​​​​യ​​​​താ​​​​ണു കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ര്‍ട്ടി​​​​യെ​​​​ന്ന സി​​​​ജെ​​​​പി. വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കു നേ​​​​രേയു​​​​ണ്ടാ​​​​യ നി​​​​ഷ്ഠു​​​​ര മ​​​​ര്‍ദ​​​​ന​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ ക​​​​ണ്ടു സ​​​​മ​​​​യം പാ​​​​ഴാ​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ ഇ​​​​തേ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ വ​​​​ന്ന പ​​​​രി​​​​ഹാ​​​​സ ട്രോ​​​​ള്‍മ​​​​ഴ​​​​യി​​​​ല്‍ ക​​​​ണ്ട​​​​തു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നൊ​​​​മ്പ​​​​ര​​​​മാ​​​​ണ്.

നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ ആ​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ​​​​യും അ​​​​ലോ​​​​ക് അ​​​​രാ​​​​ദേ​​​​യും അ​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ന്ന​​​​ല​​​​ത്തെ നി​​​​രീ​​​​ക്ഷ​​​​ണം പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ്.

അ​​​​വ​​​​ഗ​​​​ണി​​​​ച്ച് തീ​​​​യി​​​​ല്‍ ചാ​​​​ടി

തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ അ​​​​വ​​​​ഗ​​​​ണി​​​​ച്ച വി​​​​ദ്യാ​​​​ര്‍ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​മ​​​​ര​​​​ങ്ങ​​​​ള്‍ക്കും മു​​​​ന്നി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ മു​​​​ട്ടു​​​​മ​​​​ട​​​​ക്കി​​​​യി​​​​ട്ടും പ്ര​​​​ശ്‌​​​​നം ആ​​​​ളി​​​​ക്ക​​​​ത്തു​​​​ക​​​​യാ​​​​ണ്. മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​ച്ചാ​​​​ലും ഇ​​​​ല്ലെ​​​​ങ്കി​​​​ലും പെ​​​​ട്ടെ​​​​ന്നു തീ​​​​യ​​​​ണ​​​​യാ​​​​നി​​​​ട​​​​യി​​​​ല്ല. പാ​​​​ര്‍ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ര​​​​ണ്ടു ദി​​​​വ​​​​സം ച​​​​ര്‍ച്ച​​​​യ്ക്കു​​​​ള്ള നോ​​​​ട്ടീ​​​​സു​​​​ക​​​​ളും സ്പീ​​​​ക്ക​​​​റെ ക​​​​ണ്ടു​​​​ള്ള ആ​​​​വ​​​​ശ്യ​​​​വും ത​​​​ള്ളി​​​​യ സ​​​​ര്‍ക്കാ​​​​രി​​​​നു മൂ​​​​ന്നാം ദി​​​​വ​​​​സം ച​​​​ര്‍ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കേ​​​​ണ്ടിവ​​​​ന്നു. എ​​​​ന്നി​​​​ട്ടും വ​​​​ര്‍ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ആ​​​​ഴ്ച പൂ​​​​ര്‍ണ​​​​മാ​​​​യി സ്തം​​​​ഭി​​​​ച്ചു.

ഉ​​​​റ​​​​ക്കം ന​​​​ടി​​​​ച്ച​​​​വ​​​​രെ ഉ​​​​ണ​​​​ര്‍ത്തി

ജൂ​​​​ണ്‍ ആ​​​​റിന് ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​റി​​​​ല്‍ സി​​​​ജെ​​​​പി സ​​​​മ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ്. സ​​​​ര്‍ക്കാ​​​​ര്‍ പ​​​​ക്ഷേ പു​​​​ല്ലു​​​​വി​​​​ല​​​​യാ​​​​ണു ക​​​​ല്‍പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ മേ​​​​യ് മൂ​​​​ന്നി​​​​ലെ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍ന്ന​​​ശേ​​​​ഷം ര​​​​ണ്ട​​​​ര മാ​​​​സ​​​​ത്തി​​​​ലേ​​​​റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ക​​​​മാ​​​​ന്നൊ​​​​ര​​​​ക്ഷ​​​​രം മി​​​​ണ്ടി​​​​യി​​​​ല്ല. ഒ​​​​ടു​​​​വി​​​​ല്‍ സ​​​​മ​​​​രം കൈ​​​​വി​​​​ട്ടു​​​​പോ​​​​യ​​​​തോ​​​​ടെ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ൾ വേ​​​ണ്ടി​​​വ​​​ന്നു. നി​​​​ഷ്പ​​​​ക്ഷ വേ​​​​ദി​​​​യാ​​​​യ കോ​​​​ണ്‍സ്റ്റി​​​​റ്റ്യൂ​​​ഷ​​​​ന്‍ ക്ല​​​​ബ്ബി​​​​ലെ​​​​ത്തി​​​​യാ​​​​ണു മ​​​​ന്ത്രി​​​​മാ​​​​ര്‍ സി​​​​ജെ​​​​പി വ​​​​ക്താ​​​​ക്ക​​​​ളാ​​​​യ അ​​​​ശു​​​​തോ​​​​ഷ് ര​​​​ങ്ക, സൗ​​​​ര​​​​വ് ദാ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​ര്‍ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ ജ​​​​ന്ത​​​​ര്‍ മ​​​​ന്ത​​​​ര്‍ സ​​​​മ​​​​ര​​​​ത്തി​​​​നു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ, സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നാ​​​​യ ആ​​​​ക‌്ടി​​​​വി​​​​സ്റ്റ് സോ​​​​നം വാം​​​​ഗ്ചു​​​​ക് ന​​​​ട​​​​ത്തി​​​​യ 26 ദി​​​​വ​​​​സം നീ​​​​ണ്ട സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​യ​​​​തു മാ​​​​ത്ര​​​​മാ​​​​ണു ത​​​​ത്കാ​​​​ലം സ​​​​ര്‍ക്കാ​​​​രി​​​​ന് ആ​​​​ശ്വാ​​​​സം. ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ഴും വാം​​​​ഗ്ചു​​​​കി​​​​ന്‍റെ നി​​​​രാ​​​​ഹാ​​​​ര സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രാ​​​​ഴ്ച മു​​​​മ്പേ ദീ​​​​പി​​​​ക​​​​യു​​​​ടെ ഇ​​​​തേ പം​​​​ക്തി​​​​യി​​​​ല്‍ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു. പ​​​​ക്ഷേ​​​​, സ​​​​ര്‍ക്കാ​​​​ര്‍ ഉ​​​​ണ​​​​രാ​​​​ന്‍ വൈ​​​​കി.

പ്ര​​​​ധാ​​​ന്‍റെ രാ​​​​ജി​​​​യു​​​​ടെ രാ​​​ഷ്‌​​​ട്രീ​​​യം

സി​​​​ജെ​​​​പി വ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​ര്‍ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍ച്ച​​​​യി​​​​ലും പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ല. ഇ​​​​ന്നും ച​​​​ര്‍ച്ച​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ധ​​​​ര്‍മേ​​​​ന്ദ്ര പ്ര​​​​ധാ​​​ന്‍റെ രാ​​​​ജി​​​​യി​​​​ല്ലാ​​​​തെ പി​​​​ന്മാ​​​​റി​​​​ല്ലെ​​​​ന്നു സി​​​​ജെ​​​​പി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. രാ​​​​ജി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​ക്ഷോ​​​​ഭ​​​​മെ​​​​ന്നും സി​​​​ജെ​​​​പി ആ​​​​ണ​​​​യി​​​​ടു​​​​ന്നു. കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍ട്ടി​​​​ക​​​​ളും സ​​​​മ​​​​രം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ന്‍ കോ​​​​പ്പു​​​​കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്.

സ​​​​മ​​​​ര​​​​ക്കാ​​​​ര്‍ക്കെ​​​​തി​​​​രേ​​​​ എടു​​​​ത്ത എ​​​​ല്ലാ കേ​​​​സു​​​​ക​​​​ളും പി​​​​ന്‍വ​​​​ലി​​​​ക്കു​​​​മെ​​​​ന്നും ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്യേ​​​​ണ്ടി വ​​​​ന്ന 21 വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങൾക്കു ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​നു രേ​​​​ഖാ​​​​മൂ​​​​ലം ഉ​​​​റ​​​​പ്പുന​​​​ല്‍കേ​​​​ണ്ടി​​​​യും വ​​​​ന്നു. നേ​​​​ര​​​​ത്തേ ഇ​​​​തി​​​​നു വ​​​​ഴ​​​​ങ്ങി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ക്രൂ​​​​രമ​​​​ര്‍ദ​​​​ന​​​​ത്തി​​​​നും നീ​​​​ണ്ട ദു​​​​രി​​​​തസ​​​​മ​​​​ര​​​​ത്തി​​​​നും വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ ഇ​​​​ര​​​​യാ​​​​കേ​​​​ണ്ടിവ​​​​രി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

എ​​​​തി​​​​ര്‍ക്കു​​​​ന്ന​​​​വ​​​​രെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്നു

മ​​​​ന്ത്രി പ്ര​​​​ധാ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി രാ​​​​ജ്യ​​​​ത്തെ യു​​​​വാ​​​​ക്ക​​​​ളെ വെ​​​​റു​​​​പ്പി​​​​ക്ക​​​​ണോ​​​​യെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി വേ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ട്ടെ. വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ ത​​​​ല്ലി​​​​ച്ച​​​​ത​​​​ച്ച​​​​തി​​​​നെ അ​​​​പ​​​​ല​​​​പി​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​രി​​​​ലെ ആ​​​​രും ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. സ​​​​ര്‍ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് മു​​​​ര​​​​ളി മ​​​​നോ​​​​ഹ​​​​ര്‍ ജോ​​​​ഷി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ വി​​​​മ​​​​ര്‍ശി​​​​ച്ചു. വി​​​​ദ്യാ​​​​ര്‍ഥിസ​​​​മ​​​​ര​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച മോ​​​​ഹ​​​​ന്‍ലാ​​​​ലി​​​​ന്‍റെ മ​​​​ക​​​​ള്‍ വി​​​​സ്മ​​​​യ മു​​​​ത​​​​ല്‍ ര​​​​ഞ്ജി​​​​നി ഹ​​​​രി​​​​ദാ​​​​സ് വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ സൈ​​​​ബ​​​​ര്‍ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി.

ഉ​​​​റ​​​​ക്കം ന​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട് സ​​​​ര്‍ക്കാ​​​​ര്‍

പാ​​​​ര്‍ല​​​​മെ​​​​ന്‍റ് മാ​​​​ര്‍ച്ചി​​​​നെ​​​​ത്തി​​​​യ വ​​​​ന്‍ ജ​​​​നാ​​​​വ​​​​ലി പ​​​​ക്ഷേ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ​ഉ​​​​റ​​​​ക്കം കെ​​​​ടു​​​​ത്തി. ജൂ​​​​ലൈ 20-​​​​ലെ സ​​​​മ​​​​ര​​​​ത്തി​​​​നി​​​​ടെ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രോ​​​​ടു​​​​ള്ള പോ​​​​ലീ​​​​സ് ന​​​​ര​​​​നാ​​​​യാ​​​​ട്ടി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും റീ​​​​ലു​​​​ക​​​​ളും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​ചേ​​​​ര്‍ന്ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഡ്രോ​​​​ണ്‍ ആ​​​​കാ​​​​ശ​​​​ക്കാ​​​​ഴ്ച​​​​യും രാ​​​​ജ്യ​​​​ത്തെ ഉ​​​​ണ​​​​ര്‍ത്തി.

ന​​​​ട്ട​​​​പ്പാ​​​​തി​​​​ര​​​​യി​​​​ല്‍ മോ​​​​ദി വീ​​​​ഡി​​​​യോ

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യും പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു നെ​​​​ട്ടോ​​​​ട്ട​​​​മോ​​​​ടു​​​​ക​​​​യാ​​​​ണ്. വ്യാ​​​​ഴാ​​​​ഴ്ച അ​​​​ര്‍ധാ​​​​ത്രി​​​​യോ​​​​ട​​​​ടു​​​​ത്ത് 11.52ന് ​​​​സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശം പ​​​​രി​​​​ഭ്രാ​​​​ന്തി​​​​യു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​യി.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍ച്ച കേ​​​​സു​​​​ക​​​​ളി​​​​ല്‍ മൂ​​​​ന്നു മു​​​​ത​​​​ല്‍ അ​​​​ഞ്ചു വ​​​​ര്‍ഷം ത​​​​ട​​​​വും 10 കോ​​​​ടി രൂ​​​​പ പി​​​​ഴ​​​​യും അ​​​​ട​​​​ക്കം ശി​​​​ക്ഷ ഉ​​​​യ​​​​ര്‍ത്തി​​​​യ ബി​​​​ല്ലി​​​​ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ ഇ​​​​ന്ന​​​​ലെ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍കി. മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി​​​​യൊ​​​​ഴി​​​​കെ​​​​യു​​​​ള്ള സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ​​​​യും പ്രതി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. പാ​​​​ര്‍ല​​​​മെ​​​ന്‍റി​​​​ല്‍ ച​​​​ര്‍ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് ആ​​​​വ​​​​ര്‍ത്തി​​​​ച്ചു പ്ര​​​​ഖ്യാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി​​​​യി​​​​ല്ലാ​​​​തെ ച​​​​ര്‍ച്ച പ്ര​​​​യാ​​​​സ​​​​മാ​​​​യി.

കു​​​​റ്റ​​​​മ​​​​റ്റ​​​​താ​​​​ക​​​​ട്ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍

2024ലെ ​​​​നീ​​​​റ്റ് പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍ച്ച​​​​യെത്തു​​​​ട​​​​ര്‍ന്ന് ഇ​​​​തേ മോ​​​​ദി സ​​​​ര്‍ക്കാ​​​​ര്‍ പാ​​​​ര്‍ല​​​​മെ​​​ന്‍റി​​​ല്‍ നി​​​​യ​​​​മം പാ​​​​സാ​​​​ക്കി​​​​യ ശേഷ​​​​വും സം​​​​ഭ​​​​വി​​​​ച്ച​​​​തു മ​​​​റ്റൊ​​​​രു ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍ച്ച​​​​യാ​​​​ണ്. കോ​​​​ണ്‍ഗ്ര​​​​സ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തും ചോ​​​​ദ്യം ചോ​​​​ര്‍ന്നു​​​​വെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു സ്വ​​​​ന്തം വീ​​​​ഴ്ച മ​​​​റ​​​​യ്ക്കാ​​​​ന്‍ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​ക​​​​രി​​​​ക്കൂ. നി​​​​യ​​​​മ​​​​ങ്ങ​​​​ള​​​​ല്ല, ഫ​​​​ല​​​​പ്ര​​​​ദ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യി പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​ന്‍ ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വേ​​​​ണ്ട​​​​ത്.

Tags : Cockroaches spread wings CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up