x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിഷ്ക്രിയ ദയാവധം; നിയമവും വൈദ്യശാസ്ത്രവും മനുഷ്യാന്തസും

ഫാ. ഡോ. ​​​​​​​​ജോ​​​​​​​​ർ​​​​​​​​ജ് തെ​​​​​​​​ക്കേ​​​​​​​​ക്ക​​​​​​​​ര (ഇ​​​​​​​​ൻ​​​​​​​​സ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ട്ട് ഓ​​​​​​​​ഫ് ഈ​​​​​​​​സ്റ്റേ​​​​​​​​ൺ കാ​​​​​​​​ന​​​​​​​​ൻ ലോ, ​​​​​​​​കോ​​​​​​​​ട്ട​​​​​​​​യം)
Published: March 18, 2026 01:08 AM IST | Updated: March 18, 2026 01:10 AM IST

അ​​​​​​​​ന്ത​​​​​​​​സോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ഇ​​​​​​​​ന്ത്യ​​​​​​​​ൻ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​രു​​​​​​​​പ​​​​​​​​ത്തി​​​​​​​​യൊ​​​​​​​​ന്നാം അ​​​​​​​​നു​​​​​​​​ച്ഛേ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ന്ത​​​​​​​​സോ​​​​​​​​ടെ മ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു എ​​​​​​​​ന്ന സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട് വീ​​​​​​​​ണ്ടും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ച്ച​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ധി​​​​​​​​യാ​​​​​​​​ണ് ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ൽ ​വ​​​​​​​​ന്ന​​​​​​​​ത്. നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ കോ​​​​​​​​ട​​​​​​​​തി​​​​​​​ത​​​​​​​​ന്നെ മു​​​​​​​​മ്പ് ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​വ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യ ആ​​​​​​​​ദ്യ പ്ര​​​​​​​​ധാ​​​​​​​​ന വി​​​​​​​​ധി​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യി ഇ​​​​​​​​തി​​​​​​​​നെ കാ​​​​​​​​ണാം.

‘യൂ​​​​​​​​ത്ത​​​​​​​​നേ​​​​​​​​സ്യ’ (euthanasia) എ​​​​​​​​ന്ന ഇം​​​​​​​​ഗ്ലീ​​​​​​​​ഷ് പ​​​​​​​​ദം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​യി ‘ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം’ എ​​​​​​​​ന്നാ​​​​​​​​ണു മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഭാ​ഷാ​ന്ത​രം ചെ​യ്ത് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഗ്രീ​​​​​​​​ക്ക് ഭാ​​​​​​​​ഷ​​​​​​​​യി​​​​​​​​ലെ eu (​​ന​​​​​​​​ല്ല​​​​​​​​ത്), thanatos (മ​​​​​​​​ര​​​​​​​​ണം) എ​​​​​​​​ന്നീ വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽനി​​​​​​​​ന്നാ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​ന്‍റെ ഉ​​​​​​​​ദ്ഭ​​​​​​​​വം. എ​​​​​​​​ന്നാ​​​​​​​​ൽ, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​വും നൈ​​​​​​​​തി​​​​​​​​ക​​​​​​​​വു​​​​​​​​മാ​​​​​​​​യ വ്യ​​​​​​​​ത്യാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, ജീ​​​​​​​​വ​​​​​​​​ൻ നേ​​​​​​​​രി​​​​​​​​ട്ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ജീ​​​​​​​​വ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും (active euthanasia) ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും (passive euthanasia) ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള വ്യ​​​​​​​​ത്യാ​​​​​​​​സം നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്. ഇ​​​​​​​​ന്ത്യ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തേ​​​​​​​​താ​​​​​​​​ണ്.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ മു​​​​​​​​മ്പി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന പ്ര​​​​​​​​ധാ​​​​​​​​ന ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ൾ

ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ കേ​​​​​​​​സി​​​​​​​​ൽ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തിക്ക് പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത് ചി​​​​​​​​ല നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക നി​​​​​​​​യ​​​​​​​​മ​​​​​​​​ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ക്ലി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന പോ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും ജ​​​​​​​​ല​​​​​​​​വും പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യാ​​​​​​​​യി പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​മോ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് പ്ര​​​​​​​​ധാ​​​​​​​​ന ചോ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന​​​​​​​​ത്. രോ​​​​​​​​ഗി​​​​​​​​യുടെ വ​​​​​​​​യ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്ക് ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ വ​​​​​​​​ഴി സ്ഥാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പെ​​​​​​​​ർ​​​​​​​​ക്യൂ​​​​​​​​ട്ടേ​​​​​​​​നി​​​​​​​​യ​​​​​​​​സ് എ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​സ്കോ​​​​​​​​പി​​​​​​​​ക് ഗാ​​​​​​​​സ്ട്രോസ്റ്റ​​​​​​​​മി ട്യൂ​​​​​​​​ബ് വ​​​​​​​​ഴി​​​​​​​​യാ​​​​​​​​ണ് പോ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട്, ഈ ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മോ, അ​​​​​​​​തോ ഒ​​​​​​​​രു വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യാ​​​​​​​​യി കാ​​​​​​​​ണ​​​​​​​​ണ​​​​​​​​മോ എ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ചു.

ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​താ​​​​​​​​യി പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ച​​​​​​​​ത്, രോ​​​​​​​​ഗി​​​​​​​​ക്ക് സ്വ​​​​​​​​ന്തം തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​ന്താ​​​​​​​​ണ് ‘രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ഏ​​​​​​​​റ്റ​​​​​​​​വും ന​​​​​​​​ല്ല താ​​​​​​​​ത്​​​​​​​​പ​​​​​​​​ര്യം’ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​താ​​​​​​​​യ​​​​​​​​ത്, വെ​​​​​​​​ജി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ് അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന രോ​​​​​​​​ഗി​​​​​​​​ക്ക് ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ൽ ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​ണോ, അ​​​​​​​​തോ രോ​​​​​​​​ഗി​​​​​​​​ക്ക് ക്ലേ​​​​​​​​ശ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ൽ ജൈ​​​​​​​​വ​​​​​​​​ജീ​​​​​​​​വി​​​​​​​​തം നീ​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​പോ​​​​​​​​ക​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണോ അ​​​​​​​​ത് എ​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.
മൂ​​​​​​​​ന്നാ​​​​​​​​മ​​​​​​​​താ​​​​​​​​യി, 2018ലെ ‘കോ​​​​​​​​മ​​​​​​​​ൺ കോ​​​​​​​​സ് വേ​​​​​​​​ഴ്സ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ’ വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി എ​​​​​​​​ങ്ങ​​​​​​​​നെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​തും കോ​​​​​​​​ട​​​​​​​​തി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ചു. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച്, ഈ ​​​​​​​​ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി വൈ​​​​​​​​ദ്യ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ണോ എ​​​​​​​​ന്ന​​​​​​​​തും.

കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യം

സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ 2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി 2024ൽ ​​​​​​​​റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ പി​​​​​​​​താ​​​​​​​​വ് ഡ​​​​​​​​ൽ​​​​​​​​ഹി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​പേ​​​​​​​​ക്ഷ ത​​​​​​​​ള്ളു​​​​​​​​ക​​​​​​​​യാ​​​​​​​​ണു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. 2024 ഓ​​​​​​​​ഗ​​​​​​​​സ്റ്റി​​​​​​​​ൽ സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യും സ​​​​​​​​മാ​​​​​​​​ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, കേ​​​​​​​​ന്ദ്ര-സം​​​​​​​​സ്ഥാ​​​​​​​​ന ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യ്ക്കു​​​​​​​​ള്ള സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ കോ​​​​​​​​ട​​​​​​​​തി നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. എ​​​​​​​​ന്നാ​​​​​​​​ൽ, 2025ൽ ​​​​​​​​ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​സ്ഥി​​​​​​​​തി കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ മോ​​​​​​​​ശ​​​​​​​​മാ​​​​​​​​യ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ പി​​​​​​​​താ​​​​​​​​വ് കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ത​​​​​​​​ത്​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യി ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യു​​​​​​​​ടെ ഫ​​​​​​​​ല​​​​​​​​പ്രാ​​​​​​​​പ്തി സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ വി​​​​​​​​ദ​​​​​​​​ഗ്ധ വൈ​​​​​​​​ദ്യ​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളോ​​​​​​​​ട് കോ​​​​​​​​ട​​​​​​​​തി നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​ം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​കി​​​​​​​​ട്ടാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നും ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​തു ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​മേ​​​​​​​​ന്മ മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ന്നും, ജൈ​​​​​​​​വ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​പ്പ് മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു നീ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും വൈ​​​​​​​​ദ്യ​​​​​​​​സം​​​​​​​​ഘ​​​​​​​​ങ്ങ​​​​​​​​ൾ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്തു. ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ, ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ മി​​​​​​​​ക​​​​​​​​ച്ച താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​നൊ​​​​​​​​ത്ത​​​​​​​​ത​​​​​​​​ല്ല എ​​​​​​​​ന്ന നി​​​​​​​​ഗ​​​​​​​​മ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്.

ട്യൂ​​​​​​​​ബി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ക്ലി​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ഷ​​​​​​​​ണം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി ഭ​​​​​​​​ക്ഷ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന പ്ര​​​​​​​​ക്രി​​​​​​​​യ എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നേ​​​​​​​​ക്കാ​​​​​​​​ൾ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വും വൈ​​​​​​​​ദ്യ​​​​​​​​ശ​​​​​​​​ാസ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് എ​​​​​​​​ന്നാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ച്ച​​​​​​​​ത്. ശ​​​​​​​​സ്ത്ര​​​​​​​​ക്രി​​​​​​​​യ, മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ടം, പ്ര​​​​​​​​ത്യേ​​​​​​​​ക ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തോ​​​​​​​​ടെ മാ​​​​​​​​ത്ര​​​​​​​​മേ ഇ​​​​​​​​ത് സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കൂ. അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​ക​​​​​​​​ൾ രോ​​​​​​​​ഗി​​​​​​​​ക്ക് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മ​​​​​​​​ല്ലാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​വ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി അ​​​​​​​​നു​​​​​​​​വ​​​​​​​​ദ​​​​​​​​നീ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്.

2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക ആവിഷ്കാരം

2011ലെ ​​​​​​​​അ​​​​​​​​രു​​​​​​​​ണ ഷാ​​​​​​​​ൻ​​​​​​​​ബാ​​​​​​​​ഗ് കേ​​​​​​​​സി​​​​​​​​ലെ വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ധി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​തേ​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് കോ​​​​​​​​മ​​​​​​​​ൺ കോ​​​​​​​​സ് വേ​​​​​​​​ഴ്സ​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ 2018 കേ​​​​​​​​സി​​​​​​​​ൽ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ ബെ​​​​​​​​ഞ്ച് ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​ത​​​​​​​​യോ​​​​​​​​ടെ വ്യാ​​​​​​​​ഖ്യാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ക​​​​​​​​യുണ്ടായി. 2018ലെ ​​​​​​​​വി​​​​​​​​ധി​​​​​​​​യി​​​​​​​​ൽ, ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടു​​​​​​​​ള്ള നി​​​​​​​​ഷ്ക്രി​​​​​​​​യ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​ത്തെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ 21-ാം അ​​​​​​​​നു​​​​​​​​ച്ഛേ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, ജീ​​​​​​​​വ​​​​​​​​ൻ നേ​​​​​​​​രി​​​​​​​​ട്ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ജീ​​​​​​​​വ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം ഇ​​​​​​​​ന്ത്യ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​പ്പോ​​​​​​​​ഴും അ​​​​​​​​നു​​​​​​​​വ​​​​​​​​ദ​​​​​​​​നീ​​​​​​​​യ​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി വീ​​​​​​​​ണ്ടും ഓ​​​​​​​​ർ​​​​​​​​മി​​​​​​​​പ്പി​​​​​​​​ച്ചു. ഈ ​​​​​​​​വി​​​​​​​​ധി​​​​​​​​യു​​​​​​​​ടെ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക ആവിഷ്കാരം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പു​​​​​​​​തി​​​​​​​​യ വി​​​​​​​​ധി പ്ര​​​​​​​​സ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സും കോ​​​​​​​​ട​​​​​​​​തിവി​​​​​​​​ധി​​​​​​​​യും

കോ​​​​​​​​ട​​​​​​​​തി ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യി മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​സി​​​​​​​​ന്‍റെ പ്ര​​​​​​​​ശ്ന​​​​​​​​മാ​​​​​​​​യും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു. രോ​​​​​​​​ഗി​​​​​​​​ക്ക് തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ര​​​​​​​​വ് സാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ല്ലാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ, നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ട് വെ​​​​​​​​റും ജൈ​​​​​​​​വ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​പ്പ് നീ​​​​​​​​ട്ടു​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​നോ​​​​​​​​ട് പൊ​​​​​​​​രു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ലെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്.

ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ലായ​​​​​​​​ല്ല, അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സോ​​​​​​​​ടെ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന ന​​​​​​​​ട​​​​​​​​പ​​​​​​​​ടി എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് കോ​​​​​​​​ട​​​​​​​​തി കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്.

കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​ത

വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​വും ആ​​​​​​​​രോ​​​​​​​​ഗ്യസം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യും വ​​​​​​​​ള​​​​​​​​രെ​​​​​​​​യ​​​​​​​​ധി​​​​​​​​കം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ച്ച കാ​​​​​​​​ല​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​റ്റ് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളും അ​​​​​​​​ത്യ​​​​​​​​ന്തം ചെ​​​​​​​​ല​​​​​​​​വേ​​​​​​​​റി​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ചി​​​​​​​​ല ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്. ധാ​​​​​​​​ർ​​​​​​​​മി​​​​​​​​കശാ​​​​​​​​സ്ത്രം ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ത​​​​​​​​രം​​​​തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​വി​​​​​​​​ധി​​​​​​​​ക​​​​​​​​ൾ ചി​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴെ​​​​​​​​ങ്കി​​​​​​​​ലും ലാ​​​​​​​​ഭേ​​​​​​​​ച്ഛ​​​​​​​​യോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് എ​​​​​​​​ന്ന വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ധാ​​​​​​​​രാ​​​​​​​​ള​​​​​​​​മു​​​​​​​​ണ്ട്. അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​വും രോ​​​​​​​​ഗി​​​​​​​​ക്ക് ഫ​​​​​​​​ലം ചെ​​​​​​​​യ്യാ​​​​​​​​ത്ത​​​​​​​​തും ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​ക​​​​​​​​ൾ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മ​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വൈ​​​​​​​​ദ്യ നൈ​​​​​​​​തി​​​​​​​​ക​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​ത്തി​​​​​​​​ന്‍റെ പൊ​​​​​​​​തു സി​​​​​​​​ദ്ധാ​​​​​​​​ന്തം.

നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​വ​​​​​​​​ശ്യകത

ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മം ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്ന കാ​​​​​​​​ര്യം കോ​​​​​​​​ട​​​​​​​​തി വീ​​​​​​​​ണ്ടും ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. മു​​​​​​​​മ്പ് നി​​​​​​​​യ​​​​​​​​മ​​​​​​​​ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മം കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക​​​​​​​​ത​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള കേ​​​​​​​​സു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി വ്യ​​​​​​​​ക്ത​​​​​​​​വും ഏ​​​​​​​​കീ​​​​​​​​കൃ​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​രൂ​​​​​​​​പ​​​​​​​​രേ​​​​​​​​ഖ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ് നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ടെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു.

ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട്

മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ മൂ​​​​​​​​ല്യ​​​​​​​​വും മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​സും സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ പ​​​​​​​​ഠ​​​​​​​​നം സ്ഥി​​​​​​​​ര​​​​​​​​വും സു​​​​​​​​വ്യ​​​​​​​​ക്ത​​​​​​​​വു​​​​​​​​മാ​​​​​​​​ണ്. ‘സ​​​​​​​​ഭ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ’ എ​​​​​​​​ന്ന ര​​​​​​​​ണ്ടാം വ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ലിന്‍റെ പ്ര​​​​​​​​മാ​​​​​​​​ണ​​​​​​​​രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ൽ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം, വം​​​​​​​​ശ​​​​​​​​ഹ​​​​​​​​ത്യ, ഗ​​​​​​​​ർ​​​​​​​​ഭ​​​​​​​​ഛിദ്രം, ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ എ​​​​​​​​ന്നി​​​​​​​​വ പോ​​​​​​​​ലെ​​​​ത​​​​​​​​ന്നെ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​വും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വ​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള​​​​​​​​തും മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​സി​​​​​​​​നെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ അ​​​​​​​​തി​​​​​​​​ക്ര​​​​​​​​മ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് സ്രഷ്ടാ​​​​​​​​വി​​​​​​​​നും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​നും എ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മു​​​​​​​​ള്ള തെ​​​​​​​​റ്റാ​​​​​​​​ണെ​​​​​​​​ന്നും പ​​​​​​​​ഠി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു (പ്ര​മാ​ണ​രേ​ഖ, ഖ​ണ്ഡി​ക 28).

അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ

എ​​​​​​​​ങ്കി​​​​​​​​ലും, വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​തി​​​​​​​​യോ​​​​​​​​ടെ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ പു​​​​​​​​തി​​​​​​​​യ നൈ​​​​​​​​തി​​​​​​​​ക​​​​​​​​ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്ന് സ​​​​​​​​ഭ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് വി​​​​​​​​ശ്വാ​​​​​​​​സ തി​​​​​​​​രു​​​​​​​​സം​​​​​​​​ഘം 1980ൽ ​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച ‘ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം’ എ​​​​​​​​ന്ന രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ഭാ​​​​​​​​ഗ​​​​​​​​ത്ത് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​

ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​ഭാ​​​​​​​​വം, അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​സാ​​​​​​​​ധ്യ​​​​​​​​ത, രോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന ഭാ​​​​​​​​ര​​​​​​​​വും ക​​​​​​​​ഷ്ട​​​​​​​​പ്പാ​​​​​​​​ടും, പ്ര​​​​​​​​തീ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന ഫ​​​​​​​​ല​​​​​​​​ം എ​​​​​​​​ന്നി​​​​​​​​വയെ താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യം ചെ​​​​​​​​യ്ത് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​വും അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ വേ​​​​​​​​ർ​​​​​​​​തി​​​​​​​​രി​​​​​​​​ച്ചു കാ​​​​​​​​ണേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. ഫ​​​​​​​​ല​​​​​​​​പ്രാ​​​​​​​​പ്തി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തും രോ​​​​​​​​ഗി​​​​​​​​ക്ക് അ​​​​​​​​സാ​​​​​​​​മാ​​​​​​​​ന്യ​​​​​​​​മാ​​​​​​​​യ ഭാ​​​​​​​​ര​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ​​​​​​​​യോ ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​മോ അ​​​​​​​​ല്ല; മ​​​​​​​​റി​​​​​​​​ച്ച് മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ സ്വാ​​​​​​​​ഭാ​​​​​​​​വി​​​​​​​​ക പ​​​​​​​​രി​​​​​​​​ധി​​​​​​​​ക​​​​​​​​ളെ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​വേ​​​​​​​​ക​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് (ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം, ഭാ​​​​​​​​ഗം നാ​​​​​​​​ല്).

ജീ​​​​​​​​വി​​​​​​​​തം നേ​​​​​​​​രി​​​​​​​​ട്ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​യും അ​​​​​​​​ത്യ​​​​​​​​ന്തം ഭാ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും ത​​​​​​​​മ്മി​​​​​​​​ൽ വേ​​​​​​​​ർ​​​​​​​​തി​​​​​​​​രി​​​​​​​​ച്ചാ​​​​​​​​ണ് സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ പ​​​​​​​​ഠ​​​​​​​​ന​​​​​​​​വും കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്. ജോ​​​​​​​​ൺ​​​​​​​​ പോ​​​​​​​​ൾ മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ 1995ൽ ​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച ‘ജീ​​​​​​​​വ​​​​​​​​ന്‍റെ സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷം’ എ​​​​​​​​ന്ന ചാ​​​​​​​​ക്രി​​​​​​​​ക ലേ​​​​​​​​ഖ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ, മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ ഉ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ച്ചുചെ​​​​​​​​യ്യു​​​​​​​​ന്ന പ്ര​​​​​​​​വൃ​​​​​​​​ത്തി ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധമാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​ത് ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​മാ​​​​​​​​യി നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. എ​​​​​​​​ന്നാ​​​​​​​​ൽ, കേ​​​​​​​​വ​​​​​​​​ലം ജൈ​​​​​​​​വ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​പ് മാ​​​​​​​​ത്രം നീ​​​​​​​​ട്ടു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​വും അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ൾ രോ​​​​​​​​ഗി​​​​​​​​യെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ ഫ​​​​​​​​ല​​​​​​​​പ്രാ​​​​​​​​പ്തി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടാ​​​​​​​​ണ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. ഇ​​​​​​​​ത്ത​​​​​​​​രം സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മ​​​​​​​​ര​​​​​​​​ണം വി​​​​​​​​ദൂ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണം ത​​​​​​​​ട​​​​​​​​​​​​​സ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​മാ​​​​​​​​യ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട് (ഖ. 65).

വെ​​​​​​​​ജി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ് അ​​​​​​​​വ​​​​​​​​സ്ഥ​​​യി​​​​​​​​ലു​​​​​​​​ള്ള രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണം

2004ൽ ​​​​​​​​ജീ​​​​​​​​വ​​​​​​​​ന്‍റെ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യു​​​​​​​​ള്ള പൊ​​​​​​​​ന്തി​​​ഫി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​യും ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​ട്ര ഫെ​​​​​​​​ഡ​​​​​​​​റേ​​​​​​​​ഷ​​​​​​​​നും ചേ​​​​​​​​ർ​​​​​​​​ന്നു സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ, ‘വെ​​​​​​​​ജി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ്’ നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​വ​​​​​​​​രും ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ന്ത​​​​​​​​​​​​​സ് സ​​​​​​​​മ്പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണ്” (ഖ. 3) എ​​​​​​​​ന്ന് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, ഈ ​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന രോ​​​​​​​​ഗി​​​​​​​​ക്ക് ജ​​​​​​​​ല​​​​​​​​വും ആ​​​​​​​​ഹാ​​​​​​​​ര​​​​​​​​വും ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്, അ​​​​​​​​ത് കൃ​​​​​​​​ത്രി​​​​​​​​മ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യാ​​​​​​​​ലും, ജീ​​​​​​​​വ​​​​​​​​ൻ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന, ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​വും സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​വു​​​​​​​​മാ​​​​​​​​യ സ്വാ​​​​​​​​ഭാ​​​​​​​​വി​​​​​​​​ക ശു​​​​​​​​ശ്രൂ​​​​​​​​ഷ ആ​​​​​​​​യി​​​​​​​​ട്ടാ​​​​​​​​ണ് ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്, മ​​​​​​​​റി​​​​​​​​ച്ച് ഒ​​​​​​​​രു വൈ​​​​​​​​ദ്യചി​​​​​​​​കി​​​​​​​​ത്സാപ്ര​​​​​​​​വൃത്തി ആ​​​​​​​​യി​​​​​​​​ട്ട​​​​​​​​ല്ല. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ രോ​​​​​​​​ഗി​​​​​​​​ക്ക് പോ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യും അ​​​​​​​​യാ​​​ളു​​​ടെ ക​​​​​​​​ഷ്ട​​​​​​​​പ്പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ല​​​​​​​​ഘൂ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക എ​​​​​​​​ന്ന ല​​​​​​​​ക്ഷ്യസാ​​​​​​​​ക്ഷാ​​​​​​​​ത്കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ഏ​​​​​​​​ത് അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലും ആ​​​​​​​​ഹാ​​​​​​​​ര​​​​​​​​വും വെ​​​​​​​​ള്ള​​​​​​​​വും ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത് ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​മാ​​​​​​​​യ ക​​​​​​​​ട​​​​​​​​മ​​​​​​​​യാ​​​​​​​​ണ് എ​​​​​​​​ന്ന് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ പ​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​ച്ചു (ഖ. 4).

ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ല​​​​​​​​ന രം​​​​​​​​ഗ​​​​​​​​ത്ത് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കുവേ​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ള്ള പൊ​​​​​​​​ന്തി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​ൽ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ 1995ൽ ​​​​​​​​പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ക്കി​​​​​​​​യ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​രേ​​​​​​​​ഖ​​​​​​​​യി​​​​​​​​ലും ഇ​​​​​​​​ക്കാ​​​​​​​​ര്യം സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട് (ഖ. 120). ​​​​​​​​തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് വി​​​​​​​​ശ്വാ​​​​​​​​സ തി​​​​​​​​രു​​​​​​​​സം​​​​​​​​ഘം 2007ൽ ​​​​​​​​ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ഇ​​​​​​​​തേ ആ​​​​​​​​ശ​​​​​​​​യം ആ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചു: രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​രീ​​​​​​​​രം പോ​​​​​​​​ഷ​​​​​​​​ണം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്നി​​​​​​​​ട​​​​​​​​ത്തോ​​​​​​​​ളം കൃ​​​​​​​​ത്രി​​​​​​​​മ ഭ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​വും ജ​​​​​​​​ല​​​​​​​​വും ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ നൈ​​​​​​​​തി​​​​​​​​ക ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യാ​​​​​​​​ണ്. ‘വെ​​​​​​​​ജി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ്’ അ​​​​​​​​വ​​​​​​​​സ്ഥ ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ നീ​​​​​​​​ണ്ടാ​​​​​​​​ലും അ​​​​​​​​യാൾ​​​​​​​​ക്ക് ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​യ പോ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും ജ​​​​​​​​ല​​​​​​​​വും നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ഒ​​​​​​​​രു ന്യാ​​​​​​​​യീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​വു​​​​​​​​മി​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക നി​​​​​​​​ല​​​​​​​​പാ​​​​​​​​ട്. അ​​​​​​​​ഥ​​​​​​​​വാ അ​​​​​​​​ങ്ങ​​​​​​​​നെ നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ അ​​​​​​​​യാൾ അ​​​​​​​​തു​​​​​​​​മൂ​​​​​​​​ലം പ​​​​​​​​ട്ടി​​​​​​​​ണി​​​​​​​​കൊ​​​​​​​​ണ്ടും നി​​​​​​​​ർ​​​​​​​​ജ​​​​​​​​ല​​​​​​​​ീ​​​​​​​​ക​​​​​​​​ര​​​​​​​​ണം കൊ​​​​​​​​ണ്ടുംമ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​ട​​​​​​​​യാ​​​​​​​​വു​​​​​​​​ക​​​​​​​​യും അ​​​​​​​​ത് യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ദ​​​​​​​​യാ​​​​​​​​വ​​​​​​​​ധ​​​​​​​​മാ​​​​​​​​യി പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും.

എ​​​​​​​​ന്നാ​​​​​​​​ൽ ഓ​​​​​​​​രോ കേ​​​​​​​​സും വ്യ​​​​​​​​ത്യ​​​​​​​​സ്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളാം. ഉ​​​​​​​​ദാ​​​​​​​​ഹ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്, രോ​​​​​​​​ഗി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​രീ​​​​​​​​രം പോ​​​​​​​​ഷ​​​​​​​​ണം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​മോ, ചി​​​​​​​​കി​​​​​​​​ത്സ രോ​​​​​​​​ഗി​​​​​​​​ക്ക് ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മാ​​​​​​​​യ ക​​​​​​​​ഷ്ട​​​​​​​​പ്പാ​​​​​​​​ടോ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യോ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്ന സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​മോ ഉ​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ൽ, അ​​​​​​​​ത് അ​​​​​​​​നു​​​​​​​​പാ​​​​​​​​ത​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചി​​​​​​​​കി​​​​​​​​ത്സയാ​​​​​​​​യി മാ​​​​​​​​റാം. അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​തു തു​​​​​​​​ട​​​​​​​​രേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ലെ​​​​​​​​ന്നും സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​പ​​​​​​​​ഠ​​​​​​​​നം അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

ഇ​​​​​​​​തെ​​​​​​​​ല്ലാം കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്, ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്ക സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ പ​​​​​​​​ഠ​​​​​​​​നം മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​വി​​​​​​​​ത്ര​​​​​​​​ത​​​​​​​​യെ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ഴും വൈ​​​​​​​​ദ്യ​​​​​​​​സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക വി​​​​​​​​ദ്യ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ അ​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യി വൈ​​​​​​​​കി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​ാ​​​​​​​​ണ്. മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​​സും ക​​​​​​​​രു​​​​​​​​ണ​​​​​​​​യും ജീ​​​​​​​​വ​​​​​​​​നോ​​​​​​​​ടു​​​​​​​​ള്ള ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​വും സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട​​​​​​​​ണം എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ന്ദേ​​​​​​​​ശം. ജീ​​​​​​​​വി​​​​​​​​തം ദൈ​​​​​​​​വ​​​​​​​​ത്തി​​​​​​​​ന്‍റെ ദാന​​​​​​​​മാ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​ത് മ​​​​​​​​നഃ​​​പൂ​​​​​​​​ർ​​​​​​​​വം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്; മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ന്‍റെ സ​​​​​​​​ഹ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ര​​​​​​​​ക്ഷാ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ മൂ​​​​​​​​ല്യ​​​​​​​​വും സ​​​​​​​​ഭ ഊ​​​​​​​​ന്നി​​​പ്പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു​​​​​​​​ണ്ട്. എ​​​​​​​​ന്നാ​​​​​​​​ൽ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ ത​​​​​​​​ട​​​​​​​​യാ​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​വും മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ശ​​​​​​​​ക്തി​​​​​​​​ക്ക് ഉ​​​​​​​​പ​​​​​​​​രി​​​​​​​​യും ആ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ അ​​​​​​​​വ​​​​​​​​യെ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ലെ വി​​​​​​​​ധി ഈ ​​​​​​​​ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ട് പൊ​​​​​​​​രു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണോ എ​​​​​​​​ന്ന് വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്തേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള നി​​​​​​​​യ​​​​​​​​മ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​രു നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക വ​​​​​​​​ഴി​​​​​​​​ത്തി​​​​​​​​രി​​​​​​​​വാ​​​​​​​​ണ് ഹ​​​​​​​​രീ​​​​​​​​ഷ് റാ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ലെ വി​​​​​​​​ധി. ജീ​​​​​​​​വ​​​​​​​​നും മ​​​​​​​​ര​​​​​​​​ണ​​​​​​​​വും സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച നൈ​​​​​​​​തി​​​​​​​​ക​​​​​​​​പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ഴും, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​ന്ത​​​​​​​​​​​​​സ് സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടേ​​​​​​​​ണ്ട​​​​​​​​താ​​​​​​​​ണെ​​​​​​​​ന്ന് കോ​​​​​​​​ട​​​​​​​​തി വീ​​​​​​​​ണ്ടും ഓ​​​​​​​​ർ​​​​​​​​മി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു.

ഇ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ, അ​​​​​​​​ന്ത​​​​​​​​​​​​​സോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം​​​പോ​​​​​​​​ലെ​​​ത​​​​​​​​ന്നെ അ​​​​​​​​ന്ത​​​​​​​​​​​​​സോ​​​​​​​​ടെ മ​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത​​​​​​​​ത്വം ചി​​​​​​​​ര​​​​​​​​പ്ര​​​​​​​​തി​​​​​​​​ഷ്ഠ നേ​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. എ​​​​​​​​ന്നാ​​​​​​​​ൽ, ഇ​​​​​​​​വ​​​​​​​​യെ ദു​​​​​​​​രു​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​വ​​​​​​​​ണ​​​​​​​​ത​​​​​​​​ക​​​​​​​​ൾ ത​​​​​​​​ട​​​​​​​​യു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ഫ​​​​​​​​ല​​​​​​​​പ്ര​​​​​​​​ദ​​​​​​​​മാ​​​​​​​​യ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളും സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ടെ​​​​​​​​ന്ന് പ​​​​​​​​ല സ​​​​​​​​മ​​​​​​​​കാ​​​​​​​​ലി​​​​​​​​ക സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും ന​​​​​​​​മ്മെ ഓ​​​​​​​​ർ​​​​​​​​മ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്.

Tags : Passive euthanasia law medicine human dignity

Recent News

Corehub Up