x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 27, 2026 01:07 AM IST | Updated: April 27, 2026 01:07 AM IST

ഏ​ക​ദേ​ശം അ​ര​നൂ​റ്റാ​ണ്ടി​നു മു​മ്പ് ഞാ​ൻ ഡ​ൽ​ഹി​യി​ൽ താ​മ​സം തു​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് പ​തി​വാ​യി ദീ​പി​ക പ​ത്രം വാ​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഡ​ൽ​ഹി റ​ഫി മാ​ർ​ഗി​ലെ ഐ​എ​ൻ​എ​സ് ബി​ൽ​ഡിം​ഗി​ലാ​ണ് എ​ല്ലാ പ്ര​ധാ​ന പ​ത്ര​ങ്ങ​ളു​ടെ​യും ഓ​ഫീ​സു​ക​ൾ. അ​വി​ടെ ചെ​ന്നാ​ൽ ഏ​ത് മ​ല​യാ​ള പ​ത്ര​വും വാ​യി​ക്കാ​ൻ ക​ഴി​യും. അ​ങ്ങ​നെ​യാ​ണ് ഞാ​ൻ ദീ​പി​ക​യു​ടെ സ​ഹ​യാ​ത്രി​ക​നാ​യ​ത്. എ​ല്ലാ ചി​ന്താ മ​ണ്ഡ​ല​ങ്ങ​ളെയും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു മ​തേ​ത​ര ആ​ധു​നി​ക സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്.

എ​ന്നാ​ൽ, നൂ​റ്റി​നാ​ൽ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. മ​ല​യാ​ളി സ​മൂ​ഹം ശൈ​ശ​വ ദ​ശ​യി​ലാ​യി​രു​ന്നു. ഇ​ന്ന് സാ​മൂ​ഹ്യ​നീ​തി മു​ത​ൽ സ്ത്രീ​ശ​ക്തീ​ക​ര​ണം വ​രെ സ​ർ​വ മേ​ഖ​ല​ക​ളി​ലും ന​മ്മ​ൾ അ​തി​ശ​യ​ക​ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ച വി​ശു​ദ്ധ ച​വ​റ​യ​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​തി​ന് ഒ​രു കൈ​ത്തി​രി വെ​ളി​ച്ച​മാ​യി ഭ​വി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​ഭ​രി​ത​വും സ്വ​പ്ന​മ​യ​വു​മാ​യ മ​ല​യാ​ളി ജീ​വി​ത​ത്തെ ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പ്ര​ചോ​ദി​പ്പി​ച്ച പ​ത്ര​മാ​ണ് ദീ​പി​ക. നൂ​റ്റി​നാ​ൽ​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ​യ​വ​സ​ര​ത്തി​ൽ ദീ​പി​ക​യ്ക്ക് ഞാ​ൻ ഹൃ​ദ​യ​പൂ​ർ​വ​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്നു.

-എം. ​മു​കു​ന്ദ​ൻ

Tags : Satyaduthika celebrates

Recent News

Corehub Up