x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 2, 2026 10:54 PM IST | Updated: May 2, 2026 10:54 PM IST

പ​​​ത്തൊ​​​മ്പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​വ​​​സാ​​​ന ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ൽ സു​​​റി​​​യാ​​​നി ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ അ​​​നു​​​ഗ്ര​​​ഹാ​​​ശി​​​സു​​​ക​​​ളോ​​​ടെ തു​​​ട​​​ങ്ങി​​​വ​​​ച്ച​​​താ​​​ണ​​​ല്ലോ ദീ​​​പി​​​ക​​​യു​​​ടെ വൃ​​​ത്താ​​ന്ത​​​പ​​​ത്ര പ്ര​​​സ്ഥാ​​​നം. ആ ​​​പ്ര​​​സ്ഥാ​​​നം 2026ലും ​​​ത​​​ള​​​ർ​​​ച്ച കൂ​​​ടാ​​​തെ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന​​​ത് ഓ​​​ർ​​​ക്കും​​​തോ​​​റും അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്.

ന​​​ല്ല കൈ​​​കൊ​​​ണ്ടു ന​​​ട്ട വി​​​ത്ത് പാ​​​ഴാ​​യി​​​പ്പോ​​​കി​​​ല്ല എ​​​ന്ന് ​ക​​​ർ​​​ഷ​​​ക​​​ർ പൊ​​​തു​​​വെ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ, പ്ര​​​തി​​​ഭാ​​​ശാ​​​ലി​​യാ​​​യി​​​രു​​​ന്ന നി​​​ധീ​​​രി​​​ക്ക​​​ൽ മാ​​​ണി ക​​​ത്ത​​​നാ​​​രു​​​ടെ തു​​​ട​​​ക്ക പ​​​ത്രാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഗു​​​ണ​​​ഫ​​​ല​​​ങ്ങ​​​ൾ ഇ​​​ന്നും ദീ​​​പി​​​ക​​​യെ അ​​​നു​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടാ​​​കാം. ക​​​ത്ത​​​നാ​​​രു​​​ടെ ദ​​​ർ​​​ശ​​​നം, സാ​​​മൂ​​​ഹ്യ​​​വും ആ​​​ചാ​​​ര​​​പ​​​ര​​​വു​​​മാ​​​യ സാ​​​മൂ​​​ഹ്യ​​​പ​​​രി​​​ഷ്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സു​​​റി​​​യാ​​​നി ക്രി​​​സ്ത്യാ​​​നി​​​ക​​​ളി​​​ലെ സ​​​മ്പ​​​ന്ന വ​​​ർ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വ​​​രാ​​​യി​​​രു​​​ന്നു എ​​​ങ്കി​​​ലും ക​​​ഴി​​​വു​​​ള്ള അ​​​നേ​​​ക​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

സു​​​റി​​​യാ​​​നി​​​ക്കാ​​​രാ​​​യ ക​​​ത്തോ​​​ലി​​​ക്ക​​​ർ ആ​​​ധു​​​നി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ താ​​​ത്പ​​​ര്യമി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്നു മ​​​റ്റു​​​ള്ള​​​വ​​​ർ - സെ​​​ൻ​​​സ​​​സ് ഓ​​​ഫീ​​​സ​​റാ​​​യി​​​രു​​​ന്ന നാ​​​ഗം അ​​​യ്യ വ​​​രെ -ക​​​രു​​​തി​​​യി​​​രു​​​ന്നി​​​ട​​​ത്തു​​​നി​​​ന്ന് 1920ക​​​ളാ​​​യ​​​പ്പോ​​​ഴേ​​​ക്കും തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ​​​യും കൊ​​​ച്ചി​​​യി​​​ലെ​​​യും ആ​​​ധു​​​നി​​​ക സ്കൂ​​​ളു​​​ക​​​ളി​​​ൽ ഗ​​​ണ്യ​​​ഭാ​​​ഗ​​​വും ന​​​ട​​​ത്തി​​​പ്പോ​​​ന്നി​​​രു​​​ന്ന​​​ത് ദീ​​​പി​​​ക പ​​​ത്ര​​​വും ന​​​ട​​​ത്തി പോ​​​ന്നി​​​രു​​​ന്ന സി​​എം​​ഐ ​സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​ത്തോ​​​ലി​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളാ​​​യി മാ​​​റി. എ​​​ന്നും ദീ​​​പി​​​ക​​​യു​​​ടെ യാ​​​ത്ര പ്ര​​​ശ്ന​​​ര​​​ഹി​​​ത​​മാ​​യി​​​രു​​​ന്നു എ​​​ന്നു വാ​​​ദി​​​ക്കു​​​ക​​​യ​​​ല്ല. ഉ​​​യ​​​ർ​​​ച്ച​​​യി​​​ലും താ​​​ഴ്ച​​​യി​​​ലും ദീ​​​പി​​​ക ഒ​​​രു​​​പോ​​​ലെ​​ത​​​ന്നെ അ​​​വ​​​രു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സാ​​​മൂ​​​ഹ്യ​​​പ​​​രി​​​ഷ്കാ​​​ര ല​​​ക്ഷ്യ​​​ത്തി​​​ൽ​​നി​​​ന്നു വ​​​ഴി​​​മാ​​​റി​​​യി​​​ട്ടി​​​ല്ല.
ഇ​​​നി​​​യും അ​​​നേ​​​ക വ​​​ർ​​​ഷം കേ​​​ര​​​ള​​​ജ​​​ന​​​ത​​​യ്ക്ക് ദീ​​​പി​​​ക​​​യു​​​ടെ സേ​​​വ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ട്ടെ എ​​​ന്ന് ആ​​​ശം​​​സി​​​ക്കു​​​ന്നു.

പ്ര​​​ഫ. ഡോ. ​​​പി.​​കെ. ​മൈ​​​ക്കി​​ൾ ത​​​ര​​​ക​​​ൻ
(ച​​​രി​​​ത്ര​​​കാ​​​ര​​​ൻ, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ, കേ​​ര​​ള കൗ​​ൺ​​സി​​ൽ ഫോ​​ർ ഹി​​സ്റ്റോ​​റി​​ക്ക​​ൽ റി​​സ​​ർ​​ച്ച് മു​​ൻ ചെ​​യ​​ർ​​മാ​​ൻ.)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up