x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 29, 2026 02:47 AM IST | Updated: June 29, 2026 02:47 AM IST

ഇ​ന്ന​ത്തെ​പ്പോ​ലെ ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​ക​ളാ​ൽ സ​മ്പ​ന്ന​മ​ല്ലാ​തി​രു​ന്ന ഒ​രു ഭൂ​ത​കാ​ല​ത്തി​ൽ, മ​ല​യാ​ളി​യു​ടെ പൊ​തു​ജീ​വി​ത​ത്തി​ൽ ദീ​പി​ക ചെ​ലു​ത്തി​യ സ്വാ​ധീ​നം കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യി​ല്ല. സൂ​ക്ഷ്മ​മാ​ണ് ത​ല​മു​റ​ക​ൾ​ക്കു മേ​ലു​ണ്ടാ​യ സ്വാ​ധീ​നം. നൂ​റ്റി നാ​ല്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള കേ​ര​ള​ത്തോ​ടാ​ണ് ദീ​പി​ക സം​സാ​രി​ക്കാ​ൻ തു​ടങ്ങി​യ​ത്. ഐ​ക്യ​കേ​ര​ളം രൂ​പ​പ്പെ​ടു​ന്ന​തി​നും ആ​റേ​ഴു ദ​ശ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പ്. അ​ക്ഷ​ര​ത്തി​ന്‍റെ ശ​ക്തി​യും സ്വാ​ധീ​ന​വും മ​ല​യാ​ളി തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യ​ത് ദീ​പി​ക​യോ​ടൊ​പ്പം. കോ​ട്ട​യം പി​ൽ​ക്കാ​ല​ത്ത് അ​ക്ഷ​ര ന​ഗ​രി​യാ​യി പ​രി​ണ​മി​ച്ച​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​വും ദീ​പി​ക ത​ന്നെ.


മ​ല​യാ​ള​ത്തി​ലെ പ്ര​സി​ദ്ധ​രാ​യി​ത്തി​ർ​ന്ന ഒ​ട്ട​നേ​കം എ​ഴു​ത്തു​കാ​ർ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ദീ​പി​ക ക​ള​രി​യാ​യി. സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ക​ർ​ഷ​ത്തി​ലു​ള്ള വി​ശ്വാ​സം, പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ന​സ്, മ​ത​നി​ര​പേ​ക്ഷ​മാ​യ നി​ല​പാ​ടു​ക​ൾ, ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ലെ മാ​ന​വി​ക​ത, സേ​വ​ന​ത്തി​ലെ ആ​ത്മീ​യ​ത എ​ന്നീ മൂ​ല്യ​ങ്ങ​ളി​ൽ വേ​റി​ട്ടു നി​ൽ​ക്കു​ന്ന ദീ​പി​ക​യ്ക്ക്‌ ച​രി​ത്ര പ​ഥ​ത്തി​ലൂ​ടെ ഇ​നി​യു​ള്ള ദീ​ർ​ഘ​യാ​ത്ര​യ്ക്ക് ആ​ശം​സ​ക​ൾ.

- കെ. ​ജ​യ​കു​മാ​ർമു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി, തി​രു​വി​താം​കൂ​ർ
ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​

Tags : Satyaduthika celebrates

Recent News

Corehub Up