ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട്
അതിരാവിലെ വീട്ടില്‍ കിട്ടിയിരുന്ന ദീപിക, വല്യപ്പനെ വായിച്ചു കേള്‍പ്പിക്കുന്നത് ചെറുപ്പത്തില്‍ എന്റെ ശീലമായിരുന്നു. അത് വായനാശീലവും ഉച്ചാരണശുദ്ധിയും ഓര്‍മശക്തിയും പൊതുവിജ്ഞാനവും ലഭിക്കാന്‍ എന്നെ സഹായിച്ചു. ദീപികയുടെ മുഖപ്രസംഗങ്ങള്‍ വായിക്കുന്നത് കാലിക പ്രശ്നങ്ങള്‍ നന്നായി മനസിലാക്കാന്‍ സഹായകരമാണ്.
ഉച്ചനീചത്വ ചിന്തമൂലം താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് മാന്നാനത്ത് സംസ്കൃത സ്കൂള്‍ ആരംഭിച്ച് ജാതിമതഭേദമെന്യേ വിദ്യാഭ്യാസത്തോടൊപ്പം ഭക്ഷണവും നല്കി കേരള സമൂഹത്തിന് സാംസ്കാരിക ദിശാബോധം നല്കിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് മാര്‍ഗദീപമായ ദീപിക മലയാളികളുടെ സാംസ്കാരിക മുന്നേറ്റത്തിന് മികച്ച നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു.
സത്യത്തിനും നീതിക്കും മൂല്യങ്ങള്‍ക്കുംവേണ്ടി എന്നും നിലകൊണ്ട പത്രമുത്തശിയാണ് ദീപിക. വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനുംവേണ്ടി എക്കാലവും പൊരുതിയ ദീപിക സമൂഹ മനഃസാക്ഷിയുടെ സ്വരമായി നിലകൊള്ളുന്നു.
കര്‍ഷകരെയും പാവപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് അവരുടെ പ്രശ്നങ്ങള്‍ ഭരണാധികാരികളെ അറിയിക്കുന്നതിനും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും ദീപികയ്ക്ക് സാധിച്ചു. സമുദായ ശക്തീകരണവും ദീപികയുടെ ലക്ഷ്യമാണ്. 140 വര്‍ഷം പിന്നിടുന്ന ദീപികയ്ക്ക് കൂടതല്‍ ശോഭയോടെ പ്രകാശം പരത്തി മുന്നേറുവാന്‍ കഴിയട്ടെ.
-ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് മുന്‍ പ്രിന്‍സിപ്പല്‍
സെന്റ് തോമസ് കോളജ് പാലാ , ഡയറക്ടര്‍ സ്കൂള്‍ ഓഫ് മാത്സ് ആന്‍ഡ് സയന്‍സ് എംജി യൂണിവേഴ്സിറ്റി കോട്ടയം
Tags : Satyaduthika celebrates