കുര്യാക്കോസ് ആന്റണി
എന്റെ വായനാശീലത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നുതന്നത് ദിപികയായിരുന്നു. എന്റെ ബാല്യകാല വായനാനുഭവങ്ങൾ മറക്കുവാൻ കഴിയില്ല. പത്ത് പതിനൊന്നു മണിയാകും പത്രം കൈയിൽക്കിട്ടാൻ. തുടർന്ന് മുതിർന്നവരുടെയും പുരുഷന്മാരുടെയും വായനാ സമയമാണ്.
പത്രം വരുത്തൽ ആർഭാടമായിരുന്ന അക്കാലത്ത്, അയൽവീട്ടിലെ ദീപിക സംഘടിപ്പിച്ച് ഒരു പത്രവായനക്കാരിയും അനുവാചകരായി ചുറ്റും കുറെ അമ്മമാരും പെൺകുട്ടികളും. വിജ്ഞാനപ്രദമായ ധാരാളം പംക്തികൾ ആദ്യമായി അവതരിപ്പിച്ചത് ദീപികയാണ്.
അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചമായി ഇനിയും അനേകം സംവത്സരങ്ങൾ നിലകൊള്ളാൻ ദീപികയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
- കുര്യാക്കോസ് ആന്റണി.ദേശീയ അധ്യാപക അവാർഡ് ജേതാവ്.
Tags : Satyaduthika celebrates deepika@140