x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക സന്തോഷ പട്ടികയും ഡിജിറ്റൽ അശാന്തിയും

ഡോ. ​​​​ആ​​ന്‍റ​​ണി പാ​​​​ല​​​​ക്ക​​​​ൽ
Published: March 28, 2026 12:22 AM IST | Updated: March 28, 2026 12:22 AM IST

2024ലെ ​ലോ​ക സ​ന്തോ​ഷ പ​ട്ടി​ക​യി​ൽ (World Happiness Index) ശ്ര​ദ്ധേ​യ​മാ​യ ഒ​രു വി​രോ​ധാ​ഭാ​സം കാ​ണാം. ഫി​ൻ​ല​ൻ​ഡ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​മ്പോ​ൾ, 143 രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ട്ട പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 126-ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​അ​ന്ത​ര​ത്തി​നു കാ​ര​ണ​മാ​യി സാ​ധാ​ര​ണ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത് സാ​മ്പ​ത്തി​ക​മോ ഭ​ര​ണ​പ​ര​മോ ആ​യ ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ഗൗ​ര​വ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും വി​ധേ​യ​മാ​കാ​ത്ത മ​റ്റൊ​രു നി​ർ​ണാ​യ​ക ഘ​ട​കം, ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​തം ഡി​ജി​റ്റ​ൽ ലോ​ക​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന അ​തി​സ​ങ്കീ​ർ​ണ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ്.

ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് പോ​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​ന് ആ​​​​ധാ​​​​ര​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​ത് ‘സം​​​​തൃ​​​​പ്ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും​​’ (Satisfied Contentment), ‘മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ക’ എ​​​​ന്ന സാം​​​​സ്കാ​​​​രി​​​​ക ബോ​​​​ധ​​​​വു​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​​​ൽ പൊ​​​​തു​​​​വാ​​​​യും, കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ ജീ​​​​വി​​​​തം ഇ​​​​തി​​​​ന്‍റെ നേ​​​​ർ​​​​വി​​​​പ​​​​രീ​​​​ത ദി​​​​ശ​​​​യി​​​​ലാ​​​​ണ് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ കേ​​​​വ​​​​ലം വ്യ​​​​ക്തി​​​​ഗ​​​​ത​​​​മാ​​​​യ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു ഉ​​​​പാ​​​​ധി എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം, മ​​​​നു​​​​ഷ്യ​​​​ന്‍റെ നി​​​​ല​​​​നി​​​​ല്പി​​​​നെ​​​​യും സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​യും പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഒ​​​​രു വ്യ​​​​വ​​​​സ്ഥാ​​​​പ​​​​ര​​​​മാ​​​​യ ശ​​​​ക്തി​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​തു വെ​​​​റും സ​​​​മ​​​​യ​​​​ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ മാ​​​​ത്രം പ്ര​​​​ശ്ന​​​​മ​​​​ല്ല; മ​​​​റി​​​​ച്ച് മ​​​​നു​​​​ഷ്യ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ത​​​​ന്നെ​​​​ത്ത​​​​ന്നെ​​​​യും നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന രീ​​​​തി​​​​യി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​മാ​​​​ണ്. അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​മാ​​​​യ ജീ​​​​വി​​​​ത​​​​ലോ​​​​ക​​​​ത്തു​​​​നി​​​​ന്നു ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​സ​​​​ക്തി ന​​​​യി​​​​ക്കു​​​​ന്ന യാ​​​​ന്ത്രി​​​​ക​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണി​​​​ത്.

ആ​​​​ധു​​​​നി​​​​ക ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ നാം ​​​​കാ​​​​ണു​​​​ന്ന​​​​ത് കേ​​​​വ​​​​ല​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് കൃ​​​​ത്രി​​​​മ നി​​​​ർ​​​​മി​​​​തി​​​​ക​​​​ളും അ​​​​ൽ​​​​ഗോ​​​​രി​​​​ത​​​​ങ്ങ​​​​ളും ചേ​​​​ർ​​​​ന്നു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക വ്യ​​​​വ​​​​സ്ഥി​​​​തി മ​​​​നു​​​​ഷ്യ​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക ജീ​​​​വി​​​​ത​​​​ലോ​​​​ക​​​​ത്തെ കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ്.

ഡി​​​​ജി​​​​റ്റ​​​​ൽ രോ​​​​ഗാ​​​​തു​​​​ര​​​​ത

ഈ ​​​​കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​ര​​​​ണം ഒ​​​​രു താ​​​​ത്വി​​​​ക സ​​​​ങ്ക​​​​ൽ​​​​പ​​​​മ​​​​ല്ല , അ​​​​ത് ‘ഡി​​​​ജി​​​​റ്റ​​​​ൽ സ്വാ​​​​ത്മ​​​​പ്രേ​​​​മം​​’ (Digital Narcissism) എ​​​​ന്ന പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്ന ഒ​​​​രു മാ​​​​ന​​​​സി​​​​ക വൈ​​​​ക​​​​ല്യ​​​​മാ​​​​ണ്. സ്വ​​​​ന്തം പ്ര​​​​തി​​​​ച്ഛാ​​​​യ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​തി​​​​ലൂ​​​​ടെ പൊ​​​​തു​​​​സ​​​​മ്മ​​​​തി നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ഒ​​​​രു നി​​​​ർ​​​​ബ​​​​ന്ധി​​​​ത വാ​​​​സ​​​​ന​​​​യാ​​​​ണി​​​​ത്. ഫി​​​​ൻ​​​​ലൻ​​​​ഡ് പോ​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി, ഡി​​​​ജി​​​​റ്റ​​​​ൽ ലോ​​​​ക​​​​ത്ത് അ​​​​മി​​​​ത​​​​മാ​​​​യി സ്വ​​​​യം പ്ര​​​​ദ​​​​ശി​​​​പ്പി​​​​ക്കാനു​​​​ള്ള (Hyper-Visibility) ഉ​​​​ൽ​​​​ക്ക​​​​ട​​​​മാ​​​​യ അ​​​​ഭി​​​​വാ​​​​ഞ്ഛയാ​​​​ണ്. ഇ​​​​വി​​​​ടെ സ്വ​​​​യം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​തു​​ത​​​​ന്നെ ഒ​​​​രു മൂ​​​​ല​​​​ധ​​​​ന​​​​മാ​​​​യി മാ​​​​റു​​​​ന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പോ​​​​സ്റ്റു​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​യ്​​​​ക്കു​​ക​​യും സ്വ​​​​യം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​ക​​യും അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ദാ​​​​ഹി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഈ ​​​​പ്ര​​​​വ​​​​ണ​​​​ത വ്യ​​​​ക്തി​​​​ത്വ​​​​ത്തെ ഒ​​​​രു കൃ​​​​ത്രി​​​​മ കാ​​​​ഴ്ച​​​​വ​​​​സ്തു​​​​വാ​​​​യി പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ്വ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ദാ​​​​രു​​​​ണ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ ‘ലൈ​​​​ക്ക്’, ‘ഷെ​​​​യ​​​​ർ’, ‘ഫോ​​​​ളോ​​​​വേ​​​​ഴ്സ്’ എ​​​​ന്നീ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ അ​​​​ള​​​​വു​​​​കോ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ചു​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്.

ത​​​​ത്ഫ​​​​ല​​​​മാ​​​​യി ന​​​​മ്മു​​​​ടെ വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലും സാ​​​​മൂ​​​​ഹി​​​​ക ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലും നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക​​​​മാ​​​​യ ധാ​​​​രാ​​​​ളം മാ​​​​റ്റ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. യു​​​​ക്തി​​​​സ​​​​ഹ​​​​മാ​​​​യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ക​​​​രം ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ‘ഏ​​​​റ്റ​​​​വും ഉ​​​​ച്ച​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന അ​​​​ഹം​​​​ഭാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ്’ (Loudest Ego) ഇ​​​​ന്ന് മു​​​​ൻ​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​മി​​​​തശ്ര​​​​ദ്ധ നേ​​​​ടാ​​​​നാ​​​​യി മ​​​​റ്റു​​​​ള്ള​​​​വ​​​​രെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പ​​​​ര​​​​പീ​​​​ഡ​​​​ന വൈ​​​​കൃ​​​​ത​​​​ത്തി​​​​നും ഇ​​​​ക്കൂ​​​​ട്ട​​​​ർ അ​​​​ടി​​​​പ്പെ​​​​ടു​​​​ന്നു. ത​​ത്​​​​ഫ​​​​ല​​​​മാ​​​​യി, പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ധ്രു​​​​വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണോ​​​​ത്സു​​​​ക​​​​മാ​​​​യ ശ​​​​ബ്ദ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റു​​​​ന്നു പൊ​​​​തു​​​​വേ ഇ​​​​ക്കൂ​​​​ട്ട​​​​രു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ഇ​​​​ട​​​​ങ്ങ​​​​ളും.

ഇ​​​​ത് ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യരം​​​​ഗ​​​​ത്ത് മാ​​​​ത്രം ഒ​​​​തു​​​​ങ്ങു​​​​ന്നി​​​​ല്ല; പി​​​​ന്നെ​​​​യോ സു​​​​ര​​​​ക്ഷ​​​​യി​​​​ലും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ലും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. സൈ​​​​ബ​​​​ർ സ്റ്റോ​​​​ക്കിം​​​​ഗ്, സൈ​​​​ബ​​​​ർ ബു​​​​ള്ളി​​​​യിം​​​​ഗ്, ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം എ​​​​ന്നി​​​​വ ഒ​​​​രു പു​​​​തി​​​​യ സാ​​​​മൂ​​​​ഹി​​​​ക രോ​​​​ഗ​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധ​​​​മി​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണി​​​​വ. പ്ര​​​​ത്യേ​​​​കി​​​​ച്ച് യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത് വി​​​​ഷാ​​​​ദം, ഉ​​​​ത്​​​​ക്ക​​​​ണ്ഠ, സാ​​​​മൂ​​​​ഹി​​​​ക ഒ​​​​റ്റ​​​​പ്പെ​​​​ട​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്കും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ൾ​​​​ക്കും വ​​​​രെ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

പ്ര​​​​തി​​​​ലോ​​​​മ​​​​ക​​​​ര​​​​മാ​​​​യ ഈ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​സ്കാ​​​​രം വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സ​​​​ന്തോ​​​​ഷ​​​​ത്തെ​​​​യും സാ​​​​മൂ​​​​ഹി​​​​ക ക്ഷേ​​​​മ​​​​ത്തെ​​​​യും സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. ന​​​​മ്മു​​​​ടെ നാ​​​​ട് ലോ​​​​ക സ​​​​ന്തോ​​​​ഷ പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​ള​​​​രെ പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ടു​​​​വെ​​​​ങ്കി​​​​ൽ, ഇ​​​​പ്ര​​​​കാ​​​​രം രോ​​​​ഗാ​​​​തു​​​​ര​​​​മാ​​​​യ ഒ​​​​രു ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​സ്കാ​​​​രം ഈ ​​​​നാ​​​​ട്ടി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് ഒ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​ണ്.

ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​പ​​​​കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​ര​​​​ണം

ഇ​​​​ക്കാ​​​​ല​​​​ത്തു സ​​​​ന്തോ​​​​ഷ സൂ​​​​ചി​​​​ക ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ അ​​​​തി​​​​നാ​​​​ൽ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ മാ​​​​ത്രം പോ​​​​രാ. ന​​​​മ്മു​​​​ടെ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ രീ​​​​തി​​​​ക​​​​ളി​​​​ലും ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​സലുക​​​​ളി​​​​ലും നൈ​​​​തി​​​​ക​​​​മാ​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ളി​​​​ലും മാ​​​​റ്റം വ​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​സ​​​​ക്തി​​​​യെ ഒ​​​​രു വ്യ​​​​ക്തി​​​​ഗ​​​​ത പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യ​​​​ല്ല; മ​​​​റി​​​​ച്ച്, ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ഫി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് മാ​​​​തൃ​​​​ക ന​​​​മു​​​​ക്ക് ഒ​​​​രു പാ​​​​ഠ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​ത് അ​​​​ന്ധ​​​​മാ​​​​യി പ​​​​ക​​​​ർ​​​​ത്താ​​​​നാ​​​​വി​​​​ല്ല. മ​​​​റി​​​​ച്ച്, ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ലോ​​​​ക​​​​ത്തി​​​​ന്‍റെ (Lifeworld) സ​​​​ത്ത​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും കൃ​​​​ത്രി​​​​മബു​​​​ദ്ധി​​​​യും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ത്ത സം​​​​വാ​​​​ദ ഇ​​​​ട​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​നം, കാ​​​​രു​​​​ണ്യം, ക​​​​രു​​​​ത​​​​ൽ, തു​​​​ട​​​​ങ്ങി​​​​യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണം എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ന​​​​മ്മു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​വി​​​​ഭാ​​​​ജ്യ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ണ്ട് അ​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക​​​​മാ​​​​യി സ​​​​മീ​​​​പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ശാ​​​​ന്തി​​​​യു​​​​ടെ​​​​യു​​​​മാ​​​​യ ഈ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ ഘ​​​​ട​​​​ന​​​​യെ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​താ​​​​ൻ ന​​​​മ്മു​​​​ടെ ഊ​​​​ഷ്മ​​​​ള​​​​മാ​​​​യ പാ​​​​ര​​​​സ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത ഇ​​​​ട​​​​ങ്ങ​​​​ളെ നാം ​​​​തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്ക​​​​ണം. അ​​​​പ്പോ​​​​ൾ മാ​​​​ത്ര​​​​മേ ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ പ​​​​ങ്കു​​​​വ​​യ്ക്ക​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ‘സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ന്‍റെ ശീ​​​​ത​​​​ള​​​​ച്ഛാ​​​​യ’ ന​​​​മു​​​​ക്ക് ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കൂ.

ഡോ​​​​പ്പ​​​​മൈ​​​​ൻ കെ​​​​ണി

ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ വേ​​​​രു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ജൈ​​​​വ​​​​മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ഡോ​​​​പ്പ​​​​മൈ​​​​ൻ (ഡോ​​​​പാ​​​​മി​​​​നെ) എ​​​​ന്ന ഒ​​​​രു ഘ​​​​ട​​​​കം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും; മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​സ്തി​​​​ഷ്ക​​​​ത്തി​​​​ലെ പ്ര​​​​തി​​​​ഫ​​​​ലേ​​​​ച്ഛ​​​​യെ (റെ​​​​ൻ​​​​ഡ് സി​​​​സ്റ്റം) ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ രൂ​​​​പ​​​​ക​​​​ൽ​​​​പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​രോ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും ലൈ​​​​ക്കും മ​​​​സ്തി​​​​ഷ്ക​​​​ത്തി​​​​ൽ ചെ​​​​റി​​​​യ തോ​​​​തി​​​​ൽ ഡോ​​​​പ്പ​​​​മൈ​​​​ൻ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു, ക്ര​​​​മേ​​​​ണ ഇ​​​​ത് ഒ​​​​രു ത​​​​രം ല​​​​ഹ​​​​രി​​​​യാ​​​​യി മാ​​​​റു​​​​ന്നു.

ഇ​​​​തി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ർ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഡി​​​​ജി​​​​റ്റ​​​​ൽ ലോ​​​​ക​​​​ത്തേ​​​​ക്ക് ആ​​​​കൃ​​​​ഷ്ട​​​​രാ​​​​കു​​​​ന്നു. കു​​​​ടും​​​​ബ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ, അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ, സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ, സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ, സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തു​​​​ട​​​​ങ്ങി വ്യ​​​​ക്തി​​​​പ​​​​ര​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നക​​​​ന്ന്, സ്വ​​​​ന്തം ലോ​​​​ക​​​​ത്തേ​​​​ക്കു ചു​​​​രു​​​​ങ്ങാ​​​​നു​​​​ള്ള പ്ര​​​​വ​​​​ണ​​​​ത വ്യ​​​​ക്തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ലെ അ​​​​ന്യ​​​​വ​​​​ത്ക​​​​ര​​​​ണം എ​​​​ന്ന​​​​ത് ഇ​​​​പ്ര​​​​കാ​​​​രം ഒ​​​​റ്റ​​​​പ്പെ​​​​ട്ട തു​​​​രു​​​​ത്തു​​​​ക​​​​ളി​​​​ൽ അ​​​​ക​​​​പ്പെ​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥാ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​ണ്.

ഇ​​​​തു കു​​​​ട്ടി​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രി​​​​ലും ഒ​​​​രു​​​​പോ​​​​ലെ പ്ര​​​​ക​​​​ട​​​​മാ​​​​ണ്. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ ലോ​​​​ക​​​​ത്ത് മു​​​​ഴു​​​​കു​​​​മ്പോ​​​​ൾ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും പ​​​​ാര​​​​സ്പ​​​​ര്യബോ​​​​ധ​​​​ത്തി​​​​ന്‍റെ​​യും അ​​​​ടി​​​​ത്ത​​​​റ ത​​​​ക​​​​രു​​​​ന്നു. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​മാ​​​​യി​​​​രു​​​​ന്ന വീ​​​​ടു​​​​ക​​​​ൾ ഇ​​​​ന്ന് സ്ക്രീ​​​​ൻ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദി​​​​യാ​​​​യി മാ​​​​റു​​​​ന്ന ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ഴ്ച​​​​യാ​​​​ണ് പ​​​​ല കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും.

അ​​​​തി​​​​നാ​​​​ൽ സ​​​​ന്തോ​​​​ഷ സൂ​​​​ചി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​യ ഈ ​​​​ഇ​​​​ടി​​​​വി​​​​നെ കേ​​​​വ​​​​ലം സാ​​​​മ്പ​​​​ത്തി​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​കൊ​​​​ണ്ടു മാ​​​​ത്രം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ഇ​​​​ത് ഒ​​​​രു ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​കൂ​​​​ടി​​​​യാ​​​​ണ്. സാ​​​​മൂ​​​​ഹി​​​​ക വി​​​​ശ്വാ​​​​സം ന​​​​ശി​​​​ക്കു​​​​മ്പോ​​​​ൾ, മാ​​​​നു​​​​ഷി​​​​ക​​​​ത ഡി​​​​ജി​​​​റ്റ​​​​ൽ സ്വാ​​​​ത്മ​​​​പ്രേ​​​​മ​​​​ത്തി​​​​നു വ​​​​ഴി​​​​മാ​​​​റു​​​​മ്പോ​​​​ൾ, ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ നി​​​​ല​​​​നി​​​​ല്പി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​രു​​​​ന്നു.

(കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സോ​​​​ഷ്യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ൽ പ്ര​​​​ഫ​​​​സ​​​​റും അ​​​​ദ്ധ്യ​​​​ക്ഷ​​​​നു​​മാ​​യി​​രു​​ന്ന ലേ​​ഖ​​ക​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലൂ​​​​സി​​​​യാ​​​​ന സ്റ്റേ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സ​​​​മൂ​​​​ഹ​​​​ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ, വി​​​​ക​​​​സ്വ​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ലെ ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യാ​​​​യ വേ​​​​ൾ​​​​ഡ് സ​​​​യ​​​​ൻ​​​​സ് പ്രോ​​​​ജ​​​​ക്ടി​​​​ന്‍റെ
ഇ​​​​ന്ത്യ കോ​​-ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റും മു​​​​ഖ്യ ഗ​​​​വേ​​​​ഷ​​​​ക​​​​നു​​​​മാ​​​​യി ര​​​​ണ്ടു​​​​ പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു)

Tags : World Happiness Index Digital Unrest

Recent News

Corehub Up