പ്രതീകാത്മക ചിത്രം
2025 ഡിസംബര്‍ 15ന് നടന്ന കേരള യാത്രയ്ക്കിടയില്‍ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ അഡി. ഡിജിപി എം.ആര്. അജിത്കുമാര്‍ സസ്പെന്‍ഷനിലായി. സര്‍വീസിലുടനീളം മുന്തിയ പങ്കും ക്രമസമാധാന ചുമതലയുള്ള ചെറുതും വലുതുമായ ഒട്ടേറെ തസ്തികകളില്‍ ദീര്‍ഘനാള്‍ സേവനം നടത്തിയ വൃക്തിയായിരുന്നു അദ്ദേഹം.
നിഷ്പക്ഷമായി നീതിനിര്‍വഹണം നടത്തേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വഴിമാറി സഞ്ചരിക്കുന്നതിന്റെ കാരണം കൂടി കണ്ടെത്തണം. മേലുദ്യോഗസ്ഥനെന്ന നിലയില്‍ കേസന്വേഷണത്തില്‍ ഇടപെടുക സ്വാഭാവികം.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ വരുന്ന കേസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍തന്നെ അന്വേഷിക്കുന്ന രീതിക്കു മാറ്റം വരുത്തുന്നത് നന്നായിരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും വഴിമാറി പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍, ക്രമസമാധാന രംഗത്ത് കൂടുതല്‍ ശ്രദ്ധചെലുത്തി മുന്നോട്ടു പോകട്ടെ.
മുരളി പാലോട്ട്വീട്, കരിയം
Tags :