പ്രതീകാത്മക ചിത്രം
കേരളത്തെ ലഹരിമുക്തമാക്കാൻ വേണ്ടിയാണല്ലോ യുഡിഎഫ് സർക്കാർ ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചത്. നല്ലകാര്യം. ഇതിന് സർക്കാരിന് സർവപിന്തുണയും നൽകുന്നു.
എന്നാൽ, മദ്യം ലഹരിയല്ലേ, അതു കഴിച്ചാൽ ഉണ്ടാകുന്നതും ലഹരിയല്ലേ? ഇന്ന് വലിയൊരു ശതമാനം യുവതീ-യുവാക്കളും പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികളും മദ്യം കഴിക്കുന്ന സ്ഥലമായി കേരളം മാറി. ഇതുമൂലം റോഡപകടങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും കുടുംബകലഹങ്ങളും ഉണ്ടാകുന്നു.
അതുകൊണ്ട് മയക്കുമരുന്ന് വ്യാപനം തടയുന്നതുപോലെതന്നെ പ്രധാനമാണ് മദ്യവ്യാപനത്തിന് തടയിടുക എന്നതും. അത് ചെയ്യാത്തിടത്തോളം കാലം കേരളത്തെ ലഹരിമുക്തമാക്കാൻ സർക്കാരിന് സാധിക്കുകയില്ല.
-കണ്ണോളി സുനിൽ, തേലപ്പിള്ളി
Tags :