x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് നി​​​​യ​​​​മ​​​​ന​​​​വും അ​​​​നി​​​​വാ​​​​ര്യം


Published: July 27, 2026 01:39 AM IST | Updated: July 27, 2026 01:39 AM IST

പ്രതീകാത്മക ചിത്രം

കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ കു​​​​റ്റ​​​​മ​​​​റ്റ​​​​തും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും ആ​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​രീ​​​​ക്ഷാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ചീ​​​​ഫ് സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ൻ കെ​​​​പി​​​​എ​​​​സ്‌​​​​സി ത​​​​യാ​​​​റാ​​​​ക​​​​ണം.

വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി, ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല അ​​​​ത​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മേ​​​​ധാ​​​​വി​​​​ക​​​​ളെ ചീ​​​​ഫ് സൂ​​​​പ്ര​​​​ണ്ടാ​​യും മ​​​​റ്റു വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​രെ ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​രാ​​​​യും നി​​​​യ​​​​മി​​​​ച്ചാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് സ​​​​ർ​​​​വ​​​​ന്‍റ്സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ മു​​​​ഹ​​​​മ്മ എ​​​​ൽ​​​​പി​​​​എ​​​​സി​​​​ൽ ക​​​​വ​​​​ർ മാ​​​​റി പൊ​​​​ട്ടി​​​​ച്ച​​​​തി​​​​നാ​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്താ​​​​യ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​തീ​​​​വ ശ്ര​​​​ദ്ധ​​​​യോടും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടും കൂ​​​​ടെ ചെ​​​​യ്യേ​​​​ണ്ട ജോ​​​​ലി അ​​​​ശ്ര​​​​ദ്ധ​​​​യോ​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്തു മൂ​​​​ന്ന​​​​ര കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ പി​​​​എ​​​​സ്‌​​​​സി​​​​ക്കു ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നു പ​​​​ണ​​​​മീ​​​​ടാ​​​​ക്ക​​​​ണം. കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

1. പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ കു​​​​റ്റ​​​​മ​​​​റ്റ​​​​തും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വുമാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ചീ​​​​ഫ് സൂ​​​​പ്ര​​​​ണ്ടുമാ​​​​ർ​​​​ക്ക് ഒ​​​​പ്പം ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ടി​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണം.

2. ചീ​​​​ഫ് സൂ​​​​പ്ര​​​​ണ്ട്, ഡെ​​​​പ്യൂ​​​​ട്ടി​​ സൂ​​​​പ്ര​​​​ണ്ട്, ഇ​​​​ൻ​​​​വി​​​​ജി​​​​ലേ​​​​റ്റേ​​​​ഴ്സ്, ഓ​​​​ഫീ​​​​സ് സ്റ്റാ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​ക​​​​ണം.

3. എ​​​​ല്ലാ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യി പി​​​​എ​​​​സ്‌​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​​​യ​​​​മി​​​​ക്ക​​​​ണം.

4. പി​​​​എ​​​​സ്‌​​​​സി അം​​ഗ​​ങ്ങ​​ൾ​​​​ക്ക് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല വീ​​​​തി​​​​ച്ചു ന​​​​ൽ​​​​ക​​​​ണം. ചെ​​​​റി​​​​യ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​രോ പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ത്തി​​​​നും വ​​​​ലി​​​​യ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​ക​​​​ണം.

5. എ​​​​ല്ലാ പ​​​​രീ​​​​ക്ഷാ​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണം.

6. മ​​​​തി​​​​യാ​​​​യ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു യാ​​​​ത്രാ​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​ക്ക​​ണം. 7 പി​​​​എ​​​​സ്‌​​​​സി​​യെ രാ​​​​ഷ്‌​​​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​പ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കുക.

- റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ

Tags :

Recent News

Corehub Up