ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ ന​ട​ത്തി
Monday, November 28, 2022 11:51 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ മ​ല​ങ്ക​ര സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും തി​രു​വ​ന​ന്ത​പു​രം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും സ്നേ​ഹി​ത ഹെ​ൽ​പ്ഡെ​സ്കും ചേ​ർ​ന്ന് കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന "ജെ​ൻ​ഡ​ർ ബെ​യ്സ്ഡ് വ​യ​ല​ൻ​സ്' ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ആ​ർ​സി ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ സൗ​മ്യ, മ​ല​ങ്ക​ര സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ഷി​ൻ സാം, ​രാ​കേ​ഷ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷം

കി​ളി​മാ​നൂ​ർ: പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് കൊ​ല്ലു​വി​ള ഒ​ൻ​പ​താം വാ​ർ​ഡ് എ​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന കു​റ്റി​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി. ​രു​ഗ്മി​ണി അ​മ്മ, എ​ഡി​എ​സ് സെ​ക്ര​ട്ട​റി സ​ജീ​ന, എ​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി, സ​തി​കു​മാ​രി, ക​മ​ല​മ്മ പ​ച്ച​യി​ൽ ശാ​ന്ത, സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.