സി​മ​ന്‍റ് ലോ​ഡു​മാ​യിവ​ന്ന പി​ക്അ​പ്പ് വാൻ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു
Sunday, April 21, 2024 6:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​മ​ന്‍റ് ലോ​ഡു​മാ​യി വ​ന്ന പി​ക്അ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. നാ​ലുപേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ ട്ടോടെയാ​യി​രു​ന്നു അ​പ​ക​ടം.

വെ​ഞ്ഞാ​റ​മൂ​ട് ക​രി​ഞ്ചാ​ത്തി ജം​ഗ്ഷ​നു സ​മീ​പ​ത്തായി​രു​ന്നു അ​പ​ക​ടം. ആ​ല​ന്ത​റ ഭാ​ഗ​ത്തുനി​ന്ന് ഭൂ​ത​മ​ട​ക്കി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ഹീ​ന്ദ്ര പി​ക് - അ​പ്പ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കുപ​റ്റി.

പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.