തിരുവനന്തപുരം: എമ്മാവൂസ് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഈ മാസം 26നു തുടക്കമാകും. 26നു വൈകുന്നേരം 6.30ന് കൊടിയേറ്റ്, പരിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. മുഖ്യകാർമികൻ ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എംസിബിഎസ്.
27ന് വൈകുന്നേരം 6.30ന് പരിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. 28ന് രാവിലെ 9.30ന് ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. മുഖ്യകാർമികൻ പാലാ രൂപത മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. വൈകുന്നേരം അഞ്ചിന് ജപമാല. 5.30ന് പരിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്.
29, 30, മെയ് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ വൈകുന്നേരം 6.30ന് പരിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. പ്രധാന തിരുനാൾ ദിനമായ മെയ് അഞ്ചിന് രാവിലെ ഒന്പതിനു വിശുദ്ധ കുർബാന.
വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. മുഖ്യകാർമികൻ പരിയാരം സെന്റ് മേരീസ് സെമിനാരി ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് ചിലന്പിക്കുന്നേൽ എംസിബിഎസ്. 7.30ന് പ്രദക്ഷിണം. 8.30ന് സ്നേഹവിരുന്ന്.