ജില്ലയിലെ ആദ്യത്തെ യൂത്ത് റെഡ് ക്രോസ് യൂണിറ്റ് മാനന്തവാടി മേരി മാതാ കോളജിൽ ആരംഭിച്ചു
1339172
Friday, September 29, 2023 1:45 AM IST
മാനന്തവാടി: ജില്ലയിലെ ആദ്യത്തെ യൂത്ത് റെഡ് ക്രോസ് യൂണിറ്റ് മാനന്തവാടി മേരി മാത കോളജിൽ ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂത്ത് റെഡ് ക്രോസ് സംസ്ഥാന കണ്‍വീനർ ഇ.വി. സമജ് മുഖ്യ പ്രഭാഷണം നടത്തി.
കോളജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കപ്പള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഐക്യുഎസി കോഓർഡിനേറ്റർ ഡോ.പി.പി. ഷാജു ആശംസകൾ നേർന്നു.
അത്യാഹിത സമയങ്ങളിൽ സഹായ ഹസ്തം നൽകാൻ തയാറുള്ള 35 വിദ്യാർഥികളാണ് യൂണിറ്റിൽ ഉള്ളത്. കെ.എ. ക്രിസ്റ്റീന, സി.എം.ജെ. എലിസബത്ത് എന്നിവർ നേതൃത്വം നൽകി.