‘കേരളത്തിനെതിരായ നീക്കം പ്രതിരോധിക്കണം’
1376652
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: കേരളത്തിനെതിരായ ആസൂത്രിത നീക്കങ്ങൾ പ്രതിരോധിക്കുന്നതിന് ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗണ്‍സിൽ ജനങ്ങളോട് അഭ്യർഥിച്ചു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. പദ്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
അനന്തകൃഷ്ണൻ, ശ്രീജിത്ത് കരിങ്ങാലി, റിതിൻ രാജ്, ജില്ലാ വനിതാ കമ്മിറ്റി കണ്‍വീനർ കെ. ശാന്ത, വൈസ് പ്രസിഡന്റ് സി.ബി. ദീപ എന്നിവർ പ്രസംഗിച്ചു.