ബത്തേരിയിൽ പ്രഫഷണൽ നാടകോത്സവം തുടങ്ങി
1376653
Friday, December 8, 2023 1:29 AM IST
സുൽത്താൻ ബത്തേരി: നഗരസഭ, കേരള അക്കാദമി ഓഫ് എൻജിനിയറിംഗിന്റെ സന്നദ്ധ പ്രസ്ഥാനമായ പൾസ് , പ്രസ് ക്ലബ് എന്നിവയുടെ സംയുക്ത ആതിഥേയത്വത്തിൽ മുനിസിപ്പൽ ഹാളിൽ സംസ്ഥാനതല പ്രഫഷണൽ നാടകോത്സവം തുടങ്ങി.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഓഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി. വർക്കി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ്, പ്രസ് ക്ലബ് പ്രസിഡന്റ് അബു താഹിർ, സെക്രട്ടറി എൻ.എ. സതീഷ് എന്നിവർ പ്രസംഗിച്ചു. 10 നാടകങ്ങളുടെ അവതരണം ഉണ്ടാകും.