വടുവഞ്ചാൽ സ്കൂൾ ടീം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്
1376655
Friday, December 8, 2023 1:29 AM IST
വടുവൻചാൽ: ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥികളായ ഋതുറേച്ചൽ, പുണ്യ പ്രവീണ്‍കുമാർ എന്നിവർ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിൽ പ്രോജക്ട് അവതരണത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെമിസ്ട്രി അധ്യാപികയായ പി.എസ്. ഷാജിതയുടെ നേതൃത്വത്തിലാണ് കുട്ടികൾ പ്രോജക്ട് ചെയ്തത്.
ജില്ലയിലെ പലയിടങ്ങളിലും കിണറുകളിൽ കണ്ടുവരുന്ന പ്രതിഭാസമായ "ചെന്പുറവയുടെ കാരണങ്ങളും ബയോഅഡ്സോർബെന്റുകൾ ഉപയോഗിച്ച് അവ നീക്കം ചെയ്യാനുള്ള മാർഗങ്ങളും' എന്ന പ്രോജക്ട് ആണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
വിജയികളായ വിദ്യാർഥികളെയും അധ്യാപികയെയും സ്റ്റാഫ് കൗണ്‍സിലും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു. 2024 ജനുവരി 27 ന് ഭോപ്പാലിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിൽ, വടുവൻചാൽ സ്കൂൾ ടീം, കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.