അസംപ്ഷൻ സ്കൂളിൽ ഭിന്നശേഷിദിനം ആചരിച്ചു
1376924
Saturday, December 9, 2023 12:58 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ സ്കൂളിൽ എച്ച്എസ്, യുപി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിദിനം ആചരിച്ചു. പ്രശസ്ത കലാകാരിയും സിറ്റിംഗ് ഡാൻസ് പെർഫോമറുമായ എസ്.എൻ. നന്ദന മുഖ്യാതിഥിയായി. അർപ്പണബോധത്തോടെയുള്ള കഠിനപരിശ്രമത്തിലൂടെ പരിമിതികളെ മറികടക്കാനാകുമെന്ന് അവർ പറഞ്ഞു.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, യുപി സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, സ്പെഷൽ എഡ്യൂക്കേറ്റർ സിസ്റ്റർ ആഷ്ലി സിഎംസി, ഷാജൻ സെബാസ്റ്റ്യൻ, ബിജി വർഗീസ്, പി.ടി. ബിജു, എം.എസ്. ഷാജു, ബീന മാത്യു, സ്കൂൾ ലീഡർ ആഷ്ലിൻ ഡൊമിനിക് തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർ കാൻവാസിൽ കയ്യൊപ്പ് പതിപ്പിച്ചു.