ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല സാ​യു​ധ സേ​നാ പ​താ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. കാ​ക്ക​വ​യ​ൽ ഗ​വ. ജി​എ​ച്ച്എ​സി​ൽ ന​ട​ന്ന പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും പ​താ​ക​ദി​ന നി​ധി സ​മാ​ഹ​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് നി​ർ​വ​ഹി​ച്ചു. കാ​ക്ക​വ​യ​ൽ സൈ​നി​ക സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ അദ്ദേഹം റീ​ത്ത് സ​മ​ർ​പ്പി​ച്ചു.

ജി​ല്ലാ സൈ​നി​ക് ബോ​ർ​ഡ് അംഗം ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ റ​ഷീ​ദ് ബാ​ബു, ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ എ​സ്. സു​ജി​ത, ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ് സീ​നി​യ​ർ ക്ല​ർ​ക്ക് ജ​യ്മോ​ൻ ജോ​സ​ഫ്, എ​ക്സ് സ​ർ​വീ​സ്മെ​ൻ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മ​ത്താ​യി കു​ഞ്ഞ്, ക്ല​ർ​ക്ക് ഒ.​എം. ഷ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.