ജയശ്രീ കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
1376931
Saturday, December 9, 2023 1:08 AM IST
പുൽപ്പള്ളി: ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിയൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്സണ്‍ വി.എസ്. നന്ദന അധ്യക്ഷത വഹിച്ചു. ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം എഫ് സോണ്‍ കലാപ്രതിഭ നിവേദ് ഷാജി നിർവഹിച്ചു.
സി.കെ.ആർ.എം ട്രസ്റ്റ് ചെയർമാൻ കെ.ആർ. ജയറാം, പ്രിൻസിപ്പൽ ഡോ.എസ്. ഷിബു, എ.എസ്. നാരായണൻ, കെ.എ. മൃദുല, കെ.പി. ആൽബിൻ, ഗസൽ ജോളി എന്നിവർ പ്രസംഗിച്ചു.