നൂൽപ്പുഴ പഞ്ചായത്തിൽ ഊരുമൂപ്പൻമാരുടെ യോഗം നടത്തി
1376932
Saturday, December 9, 2023 1:08 AM IST
നായ്ക്കെട്ടി: നൂൽപ്പുഴ പഞ്ചായത്തിന്റെയും നീതിവേദിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ ഹാളിൽ ഊരുമൂപ്പൻമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും പട്ടികവർഗ പ്രമോട്ടർമാരുടെയും ആദിവാസി സംഘടനാ നേതാക്കളുടെയും യോഗം ചേർന്നു.
മദ്യം-മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനം ശക്തമാക്കാനും പഞ്ചായത്തുതലത്തിലും വാർഡുകളിലും നിരീക്ഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.
നീതിവേദി പ്രസിഡന്റ് അഡ്വ.ഫാ.സ്റ്റീഫൻ മാത്യുഅധ്യക്ഷത വഹിച്ചു. പട്ടികവർഗ വികസന വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ഇ.ജി. ജോസഫ്, ബിജു കാക്കത്തോട്, ഊരുമൂപ്പൻമാരായ കരുണാകരൻ ഗണപതി, പഞ്ചായത്തംഗങ്ങളായ ഗോപിനാഥൻ, അഖില എന്നിവർ പ്രസംഗിച്ചു.