കർഷക അതിജീവന യാത്രയ്ക്ക് ബത്തേരിയിൽ സ്വീകരണം 13ന്
1376933
Saturday, December 9, 2023 1:08 AM IST
സുൽത്താൻ ബത്തേരി: കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ സമിതി നടത്തുന്ന കർഷക അതീജീവന യാത്രയ്ക്ക് 13ന് വൈകുന്നേരം സ്വതന്ത്രമൈതാനിയിൽ സ്വീകരണം നൽകുമെന്ന് സംഘടനയുടെ ഫൊറോന കമ്മിറ്റി ഭാരവാഹികളായ ജോണ്സണ് തൊഴുത്തുങ്കൽ, ചാൾസ് വടശേരി, സാജു പുലിക്കോട്ടിൽ, ജേക്കബ് ബത്തേരി, തോമസ് പട്ടമന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ.ബിജു പറയനിലത്തിന്റെ നേതൃത്വത്തിൽ യാത്ര. സ്വീകരണസമ്മേളനം ബത്തേരി ഫൊറോന വികാരി റവ.ഡോ. ജോസഫ് പരുവുമ്മേൽ ഉദ്ഘാടനം ചെയ്യും.