"നിർമ്മാല്യം’ സുവർണ ജൂബിലി ആഘോഷം ബത്തേരിയിൽ 10ന്
1376937
Saturday, December 9, 2023 1:08 AM IST
സുൽത്താൻ ബത്തേരി: എം.ടി. വാസുദേവൻനായർ സംവിധാനം ചെയ്ത "നിർമ്മാല്യം’ സിനിമയുടെ അന്‍പതാം വാർഷികാഘോഷം ക്ലാസിക് ഫിലിം സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ 10ന് വൈകുന്നേരം അഞ്ചിന് ടൗണ്‍ സ്ക്വയറിയിൽ നടത്തും.
ഡോക്യുമെന്ററി സംവിധായകൻ ഒ.കെ. ജോണി ആമുഖ പ്രഭാഷണം നടത്തും. സാംസ്കാരിക പ്രവർത്തകരായ മാഗി, പ്രഫ.ടി. മോഹൻബാബു, ഡോ.ഇ.പി. മോഹൻ തുടങ്ങിയവർ പങ്കെടുക്കും. സിനിമ പ്രദർശനം, എം.ടിക്ക് ആദരം അർപ്പിച്ച് മോഹനവീണാവാദകൻ പോളി വർഗീസിന്റെ ഹിന്ദുസ്ഥാനി സംഗീത അവതരണം എന്നിവയുണ്ടാകും.