ഗുണനിലവാരമില്ല; കട്ടിലുകൾ തിരിച്ചയച്ചു
1376939
Saturday, December 9, 2023 1:11 AM IST
പുൽപ്പള്ളി: പൊതുവിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് വാങ്ങിയ കട്ടിലുകൾ ഗുണനിലവാരം ഇല്ലെന്നുകണ്ട് തിരിച്ചയച്ചു.
കരാർ എടുത്തവർ സാംപിൾ കാണിച്ച ഗുണനിലവാരത്തിലുള്ള കട്ടിലുകളല്ല വിതരണത്തിനെത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് കട്ടിലുകൾ തിരിച്ചയച്ചത്. പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരുമാണ് കട്ടിലുകളുടെ ഗുണനിലവാരം പരിശോധിച്ചത്.
വാർഡുകളിൽനിന്നു തെരഞ്ഞെടുത്ത 98 പേരാണ് കട്ടിൽ വിതരണ പദ്ധതി ഗുണഭോക്താക്കൾ. ഒന്നിന് 4,350 രൂപ വില നിശ്ചയിച്ചാണ് കട്ടിൽ വാങ്ങിയത്. ഗുണനിലവാരമുള്ള കട്ടിലുകൾ വിതരണത്തിന് എത്തിക്കണമെന്നു പഞ്ചായത്ത് കരാറുകാരനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.